Friday, April 20, 2018 Last Updated 13 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 01.55 AM

അടിയന്തിരാവസ്ഥക്കാലത്തെ രാജന്‍ കേസ് വീണ്ടും സിനിമയാക്കുന്നു

uploads/news/2017/03/91169/rajan-case.jpg

കോഴിക്കോട്‌: അടിയന്തരാവസ്‌ഥക്കാലത്ത്‌ പോലീസ്‌ ലോക്കപ്പില്‍ മരിച്ച ചാത്തമംഗലം ആര്‍.ഇ.സി. വിദ്യാര്‍ഥി രാജനെക്കുറിച്ച്‌ സിനിമ നിര്‍മിക്കുന്നു."കാറ്റ്‌ വിതച്ചവര്‍" എന്ന പേരിലാണ്‌ രാജന്‍ കേസിന്റെ ഉള്ളറകളിലേക്ക്‌ ഇറങ്ങിചെല്ലുന്ന സിനിമ ഇറങ്ങുന്നത്‌.
കോഴിക്കോട്ടെ ഓറിയന്റല്‍ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടാണ്‌ നിര്‍മാതാക്കള്‍. രാജന്‍കേസിനെക്കുറിച്ച്‌ 1977-ല്‍ ഡി.ഐ.ജി. രാജഗോപാല്‍ നടത്തിയ അന്വേഷണമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ ഡോ: സതീഷ്‌ പോള്‍ പുസ്‌തകരൂപത്തില്‍ കാറ്റ്‌ വിതച്ചവര്‍ എന്ന പേരില്‍ ഇതിന്റെ തിരക്കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
അടിയന്തരാവസ്‌ഥിയില്‍ രാജനു എന്തു സംഭവിച്ചു എന്ന അന്വേഷണമാണ്‌ സിനിമയെന്ന്‌ സംവിധായകന്‍ ഡോ: സതീഷ്‌ പോളും ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ സുരേഷ്‌ അച്ചൂസും പത്രസമ്മേളനത്തില്‍ അറിയിച്ചു.
കുന്നിക്കല്‍ നാരായണന്‍ മുതല്‍ ജയറാംപടിക്കല്‍ വരെയുള്ള അറുപതോളം കഥാപാത്രങ്ങള്‍ ഇതിലുണ്ടാവും.
പ്രഫഷണല്‍ ഡിപ്‌ളോമ ഇന്‍ ഫിലിം മേക്കിങ്‌ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ചാണ്‌ ഫീച്ചര്‍ ഫിലീം നിര്‍മാണത്തിന്‌ നേതൃത്വം നല്‍കുന്നത്‌. നവാഗതരാണ്‌ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.
ബ്ലാക്ക്‌ അന്‍ഡ്‌ വൈറ്റ്‌ ചിത്രമാണ്‌ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്‌. കോഴിക്കോട്‌, വയനാട്‌, കോതമംഗലം എന്നിവിടങ്ങളിലായി ഏപ്രില്‍ അഞ്ചിന്‌ ഷൂട്ടിംഗ്‌ ആരംഭിക്കും.
ഇന്ത്യയില്‍ ആദ്യമായാണ്‌ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫീച്ചര്‍ ഫിലിം നിര്‍മിക്കുന്നതെന്ന്‌ അവര്‍ പറഞ്ഞു.
പ്യാരിലാല്‍ മലയില്‍, ഷിബു ആറ്റുകാല്‍, ജെസ്‌ബിന്‍ ദേവ്‌ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Ads by Google
Sunday 19 Mar 2017 01.55 AM
YOU MAY BE INTERESTED
TRENDING NOW