Wednesday, April 25, 2018 Last Updated 33 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 19 Mar 2017 01.30 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2017/03/91089/aazhcha.jpg

അശ്വതി: മാനസിക സംഘര്‍ഷം അധിക്കുന്ന കാലമാണ്‌. കാര്യങ്ങള്‍ ഭംഗിയായി മുന്നേറുമെങ്കിലും എന്തിലും ഒരു അസംതൃപ്‌തി മുന്നിട്ടുനില്‍ക്കും. പരിശ്രമങ്ങള്‍ ജയിക്കും. എന്നാല്‍ മറ്റുള്ളവരില്‍നിന്ന്‌ അതിനുള്ള അംഗീകാരം ലഭിക്കില്ല.

ഭരണി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍ അലട്ടും. പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍, തൊഴിലന്വേഷകര്‍ എന്നിവര്‍ക്ക്‌ പ്രതികൂല സമയമാണ്‌. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടാം.

കാര്‍ത്തിക: ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ ്വേണ്ടിവരും. ബന്ധുജനങ്ങളില്‍ നിന്നുള്ള ഗുണാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി സാമ്പത്തികമായ ഇടപാടില്‍ ഭിന്നത ഉണ്ടാകും. പിതാവിനോ പിതൃജനങ്ങള്‍ക്കോ നിലനിന്നിരുന്ന രോഗദുരിതം ശമിക്കും.

രോഹിണി: ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സന്താനങ്ങള്‍ക്ക്‌ വിവാഹാലോചന നടത്തുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും. കരാര്‍പണി, ഏജന്‍സി എന്നിവയില്‍നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. സന്താനഗുണമനുഭവിക്കുന്ന കാലമാണ്‌. വിദേശജോലിക്കുള്ള അവസരമുണ്ടാകും.

മകയിരം: മനസില്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ വിജയത്തിലെത്തുന്ന കാലമാണ്‌. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ അനുഭവത്തില്‍വരും. അയല്‍വാസികളുമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. രോഗാരിഷ്‌ടതകളില്‍നിന്ന്‌ മോചനം.

തിരുവാതിര: വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മികച്ച ബന്ധം ലഭിക്കും. ഭക്ഷണസുഖം വര്‍ധിക്കും. കുടുംബത്തില്‍ നിലനിന്നിരുന്ന ക്ലേശങ്ങള്‍ ശമിക്കും. ഇരുചക്രവാഹനം വാങ്ങുവാനുള്ള ആലോചന വിജയത്തിലെത്തും. മാനസികമായ അലസതകള്‍ വിട്ടൊഴിയും.

പുണര്‍തം: ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്‌. ഗുരുജനങ്ങള്‍ക്കോ പിതൃതുല്യരായവര്‍ക്കോ അരിഷ്‌ടതകള്‍ക്ക്‌ സാധ്യത കാണുന്നു. തൊഴില്‍പരമായി ലഭിക്കുവാനുണ്ടായിരുന്ന കുടിശിക പൂര്‍ണമായി ലഭിക്കുന്ന കാലമാണ്‌.

പൂയം: വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടാതെ ശ്രദ്ധിക്കുക. അവിചാരിതമായി സുഹൃത്തുക്കളോട്‌ പിണക്കം ഉണ്ടാവാം. അനവസരത്തില്‍ അവരോട്‌ അഭിപ്രായങ്ങള്‍ പറയാതെ ശ്രദ്ധിക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്ക്‌ പണം കടം വാങ്ങേണ്ടിവരും. നേത്രരോഗ സാധ്യത.

ആയില്യം: ശ്രദ്ധക്കുറവിനാല്‍ സാമ്പത്തിക നഷ്‌ടം ഉണ്ടാകാം. വാക്ക്‌പിഴവിനാല്‍ ശത്രുവര്‍ധനയ്‌ക്ക് സാധ്യത. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക്‌ വൈദ്യസന്ദര്‍ശനം, ആശുപത്രിവാസം, ഔഷധസേവ ഇവ വേണ്ടിവരും. പ്രതിബന്ധങ്ങളില്‍ സുഹൃത്തുക്കള്‍ വളരെ സഹായികളായി പ്രവര്‍ത്തിക്കും.

മകം: കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥത ശമിക്കും. ആരോഗ്യപരമായ വിഷമതകളില്‍നിന്നു മോചനം. സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ നിര്‍ത്തിവെച്ചിരുന്ന പദ്ധതികള്‍ പുനരാരംഭിക്കും. പണമിടപാടുകളില്‍ നേട്ടങ്ങള്‍ കൈവരിക്കാവുന്ന കാലമാണ്‌.

പൂരം: ആരോഗ്യപരമായ വിഷമതകള്‍ നേരിടും. ബന്ധുക്കളെകൊണ്ടുള്ള അനുഭവഗുണം വര്‍ധിക്കും. വിവാഹ ആലോചനകളില്‍ പുരോഗതി. തൊഴില്‍പരമായ മേല്‍ഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂലസമയം. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും.

ഉത്രം: പൊതുപ്രവര്‍ത്തനരംഗത്ത്‌ വിജയം. ഭൂമി വില്‍പന വഴി ധനലാഭം. വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാകും. ബന്ധുഗുണം വര്‍ധിക്കും. മാനസികമായി നിലനിന്നിരുന്ന വിഷമതകളില്‍ നിന്ന്‌ മോചനം. സ്‌ഥാനമാനലബ്‌ധിയുണ്ടാകും.

അത്തം: ആരോഗ്യപരമായ നേട്ടങ്ങള്‍ ഉണ്ടാകും. രോഗാവസ്‌ഥയില്‍ കഴിഞ്ഞിരുന്നവര്‍ക്ക്‌ ഔഷധസേവ അവസാനിപ്പിക്കുവാന്‍ കഴിയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ട സ്‌ഥാനക്കയറ്റത്തിന്‌ സാധ്യത. രാഷ്‌ട്രീയരംഗത്ത്‌ പിന്തുണയേറും.

ചിത്തിര: വാക്കുറപ്പിച്ച ഭൂമി കച്ചവടം മാറിപ്പോകുവാന്‍ സാധ്യത. യാത്രകള്‍ അധികരിക്കും. ഒന്നിലധികം തവണ സാമ്പത്തിക വിഷമത്തിനാല്‍ പണം കടം വാങ്ങേണ്ടിവരും. ഔദ്യോഗികരംഗത്ത്‌ സ്‌ഥാനമാറ്റങ്ങള്‍ക്ക്‌ സാധ്യത. ദാമ്പത്യസുഖ ഭംഗം.

ചോതി: പൊതുവില്‍ വിശ്രമം കുറഞ്ഞിരിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ആശ്രിതരില്‍നിന്നുള്ള എതിര്‍പ്പ്‌ നേരിടേണ്ടിവരും. എതിരാളികള്‍ പ്രബലരാകുന്ന കാലമാണ്‌. യാത്രകളില്‍ ധനനഷ്‌ടം, ചെറിയ പരുക്ക്‌ എന്നിവയ്‌ക്ക് സാധ്യത.

വിശാഖം: സന്താനങ്ങള്‍ക്ക്‌ അനുകൂല സമയമാണ്‌. അവര്‍ക്ക്‌ പഠനരംഗത്ത്‌ ശോഭിക്കുവാന്‍ സാധിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. അനാവശ്യ ടെന്‍ഷന്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക. തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

അനിഴം: ആരോഗ്യവിഷമതകള്‍ അനുഭവിക്കും. തൊഴിലില്‍നിന്ന്‌ വിട്ടുനില്‍ക്കേണ്ടിവരും. സഞ്ചാരക്ലേശം അധികരിക്കും. ഗൃഹനിര്‍മ്മാണത്തില്‍ അനാവശ്യതടസങ്ങള്‍ നേരിടും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കാതെ ശ്രദ്ധിക്കുക.

തൃക്കേട്ട: സ്‌ഥാനഭ്രംശം ഉണ്ടാകും. സ്വഗൃഹം വെടിഞ്ഞ്‌ താമസിക്കേണ്ടിവരും. വാഹനത്തിന്‌ അറ്റകുറ്റപണികള്‍ വേണ്ടിവന്നേക്കാം. ബിസിനസില്‍ അവിചാരിത തടസങ്ങള്‍ക്ക്‌ സാധ്യത. ശാരീരിക വിഷമതകള്‍ക്ക്‌ ഔഷധസേവ വേണ്ടിവരും.

മൂലം: ത്വഗ്‌രോഗ സാധ്യത നിലനില്‍ക്കുന്നു. വാക്കുറപ്പിച്ച ഭൂമി ക്രയവിക്രയം മാറിപ്പോകുവാന്‍ സാധ്യതയുണ്ട്‌. പ്രണയബന്ധിതര്‍ക്ക്‌ മുതിര്‍ന്നവരില്‍നിന്നുള്ള എതിര്‍പ്പു നേരിടേണ്ടിവരും. കലാസാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിരാളികളുടെ ഇടപെടല്‍ വിഷമമുണ്ടാക്കും.

പൂരാടം: വ്യവഹാരങ്ങള്‍ നടത്തുന്നവര്‍ക്ക്‌ തിരിച്ചടികള്‍ ഉണ്ടാകുവാനിടയുണ്ട്‌. രക്‌തദൂഷ്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥകള്‍ ശമിക്കും. വാഹനം മാറ്റി വാങ്ങുവാനുള്ള ശ്രമം വിജയിക്കുകയില്ല.

ഉത്രാടം: സന്താനങ്ങള്‍ക്ക്‌ ആരോഗ്യവിഷമതകള്‍ നേരിടാം. ഉഷ്‌ണജന്യരോഗങ്ങള്‍, ചിക്കന്‍പോക്‌സ് എന്നിവ പിടിപെടാനിടയുണ്ട്‌. ഭാഗ്യാനുഭവ സാധ്യത കുറഞ്ഞുനില്‍ക്കുന്നതിനാല്‍, ലോട്ടറി, ഊഹക്കച്ചവടം എന്നിവയില്‍ പണം മുടക്കുവാന്‍ ചേര്‍ന്ന സമയമല്ല.

തിരുവോണം: പണമിടപാടുകളില്‍ കൃത്യത പാലിക്കുവാന്‍ സാധിക്കും. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തുവാന്‍ കഴിയും. സ്വദേശം വെടിഞ്ഞ്‌ ജോലിക്ക്‌ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയമാണ്‌. സൗന്ദര്യവര്‍ധക വസ്‌തുക്കളില്‍നിന്ന്‌ അലര്‍ജി പിടിപെടാം.

അവിട്ടം: ഭാര്യാഭര്‍തൃബന്ധത്തില്‍ അവിചാരിത ഭിന്നത. മംഗളകര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ കഴിയാതെ മനോവിഷമം ഉണ്ടാകും. യാത്രകള്‍ കൂടുതലായി വേണ്ടിവരും. മത്സരപ്പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്‌ചവെയ്‌ക്കും.

ചതയം: ഗൃഹത്തില്‍ അറ്റകുറ്റപ്പണികള്‍ക്ക്‌ സാധ്യത. സാധാരണയില്‍ കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മികച്ച ബന്ധംകിട്ടും. ദാമ്പത്യപരമായി നിലനിന്ന അസ്വസ്‌ഥതകള്‍ ശമിക്കും. പഠനത്തില്‍ ശ്രദ്ധ കുറയാവുന്ന കാലമായതിനാല്‍ ശ്രദ്ധിക്കുക.

പുരുരുട്ടാതി: വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും. കാമ്പസ്‌ സെലക്ഷനിലൂടെ തൊഴില്‍ലാഭത്തിനുള്ള യോഗം കാണുന്നു. അവിചാരിതമായി പെറ്റിക്കേസുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്‌. ഔഷധസേവ ആവശ്യമായിവരും.

ഉതൃട്ടാതി: സാമ്പത്തിക ക്ലേശത്തില്‍നിന്ന്‌ വിടുതല്‍ നേടും. ഇഷ്‌ടപ്പെട്ട ഭക്ഷണപദാര്‍ഥങ്ങളുടെ അനുഭവങ്ങള്‍ ഉണ്ടാകും. ഇരുചക്രവാഹനം വാങ്ങാന്‍ യോഗമുണ്ട്‌. സഹോദരഗുണം വര്‍ധിക്കും. കൃഷിയില്‍നിന്ന്‌ ധനലാഭം കൈവരിക്കാവുന്ന കാലമാണ്‌.

രേവതി: ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. ഓഹരിവിപണി, ഊഹക്കച്ചവടം എന്നിവയില്‍നിന്ന്‌ നേട്ടങ്ങള്‍. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്ന കാലമാണ്‌. മൂത്രാശയ സംബന്ധിയായ രോഗങ്ങള്‍ പിടിപെടാനിടയുണ്ട്‌. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

സജീവ്‌ ശാസ്‌താരം (9656377700)

Ads by Google
Sunday 19 Mar 2017 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW