Tuesday, July 04, 2017 Last Updated 1 Min 50 Sec ago English Edition
Todays E paper
Saturday 18 Mar 2017 05.01 PM

പെണ്‍കുട്ടിയെപ്പോലെ ബോള്‍ അടിക്കൂ...വിജയിച്ച് കാണിക്കൂ, ഒരച്ഛന്‍ തന്റെ ആണ്‍മക്കളിലൂടെ കേട്ടത്..

uploads/news/2017/03/91038/face.jpg

മുംബൈ: ഫുട്‌ബോള്‍ മൈതാനത്തു നിന്ന് തന്റെ മകന്‍ പറയുന്നത് കേട്ട് ഓടിയെത്തിയ അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു. അപമാനം കൊണ്ടല്ല, അഭിമാനം കൊണ്ട്. ആ അച്ഛന് ഉറപ്പുണ്ടായിരുന്നു സ്ത്രീ എന്ന വ്യക്തിത്വത്തെ ബഹുമാനിക്കാന്‍ മനുഷ്യനെ തുല്യത കല്‍പ്പിക്കാന്‍ താനും ഭാര്യയും മക്കളെ പഠിപ്പിച്ചത് വെറുതെ ആയില്ലെന്ന്.

ആണ്‍മക്കളെ വളര്‍ത്തണം ഈ അച്ഛനെപ്പോലെ തന്നെ. ഒരച്ഛന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് വൈറലാകുന്നത് ദാരിദ്രമനുഭവിക്കുന്ന ഇത്തരം ആശയങ്ങള്‍ കൊണ്ടാണ്. സ്ത്രീകളെ കാണേണ്ടത് എങ്ങനെയാണെന്ന് വ്യക്തമാക്കി മുംബൈ സ്വദേശിയായ ഒരച്ഛന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ആണ് വൈറലാകുന്നത്.

തന്റെ മകന്‍ ഒരു ആണായതുകൊണ്ട് കരയുന്നത് ശരിയാണെന്ന് പഠിപ്പിച്ചാണ് വളര്‍ത്തിയത്. പൊതു ഇടങ്ങളിലായാലും കളിസ്ഥലങ്ങളിലായാലും പെണ്‍കുട്ടിളെ ബഹുമാനിക്കണമെന്ന് പറഞ്ഞുകൊടുത്തു. അങ്ങനെ ഒരു ദിവസമാണ് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ മറ്റൊരു ആണ്‍കുട്ടി കളിയാക്കിയ പെണ്‍കുട്ടിയുടെ അടുത്ത് ചെന്ന് തന്റെ മകന്‍ ഇങ്ങനെ പറഞ്ഞത്. പെണ്ണിനെപ്പോലെ തന്നെ ബോള്‍ അടിക്കൂ.. അങ്ങനെയാണ് വിജയിക്കേണ്ടത് എങ്ങനെയാണെന്ന് നാം കാണിച്ചു കൊടുക്കേണ്ടത്. കുഞ്ഞിനെ മുതലെ പെണ്‍കുട്ടികളെ അപമാനതേ്ാടെയും പുച്ഛത്തോടെയും കാണുന്ന ഒരു ആണ്‍ തലമുറ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ പെണ്ണിനെ ബഹുമാനിക്കുന്ന ആണ്‍ മക്കളെ വളര്‍ത്തണമെന്ന ഉത്തമ ബോധമുള്ള മാതാപിതാക്കളാണ് നാളത്തെ സമൂഹത്തെ സൃഷ്ടിക്കേണ്ടത്.

പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ഇത്തരം ബാലപാഠങ്ങള്‍ മക്കള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടത് സ്വന്തം വീട്ടില്‍ നിന്നാണെന്ന് തന്നെ മാതാപിതാക്കള്‍ തന്നെ മനസിലാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. പകര്‍ന്നു കൊടുക്കാം നല്ല മൂല്യങ്ങള്‍... വളര്‍ത്താം നാളത്തെയല്ല ഇന്നത്തെ നല്ല സമൂഹത്തെ തന്നെ..

ശുഭ ചിന്തഗതി നിറച്ച ഈ അച്ഛന്റെ പോസ്റ്റിന് ലോകത്തിന്റെ നാലു കോണുകളിലും നിന്ന് അഭിനന്ദന പ്രവാഹമാണ്.

Ads by Google
TRENDING NOW