Friday, July 07, 2017 Last Updated 3 Min 21 Sec ago English Edition
Todays E paper
Saturday 18 Mar 2017 04.23 PM

'വാനുയി': ലോകത്ത് ജീവിക്കാന്‍ അവകാശമുള്ള ഒരേയൊരു പുഴ!

uploads/news/2017/03/91036/river.jpg

ലോകത്ത് ജീവിക്കാന്‍ അവകാശമുള്ള ഒരേയൊരു പുഴയായി വാനുയി മാത്രം. ന്യൂസിലന്‍ഡ് പാര്‍ലമെന്റാണ് മനുഷ്യനെപ്പോലെ ജീവിക്കാനുള്ള എല്ലാ അവകാശവും വാനുയി ക്ക് മാത്രം പതിച്ചു നല്‍കിയത്.

ഇവള്‍ക്ക് സ്വാതന്ത്ര്യത്തോടെ ഇനി ഒഴുകാം. തടസ്സങ്ങള്‍ ഒരുക്കാന്‍ ഇനി ആരും ഇവളുടെ അടുത്ത് വരില്ല. വാനുയി ല്‍ അണകെട്ടാനോ മാലിന്യം ഒഴുക്കാനോ ഒന്നിനും ആവില്ല. കിവികളുടെ നാടായ ന്യൂസിലാന്‍ഡിന്റെ വടക്കന്‍ ദ്വീപിലാണ് വാനുയി എന്ന പുഴ. മലയിടുക്കുകളിലൂടെ പച്ചപ്പിനെ വകഞ്ഞുമാറ്റി ഒഴുകന്ന വാനുയി യെ മനുഷ്യന്‍ മുറിപ്പെടുത്തുന്നതു കണ്ടു നില്‍ക്കാനാകാതെ പുഴയോട് ഓരം പറ്റി വസിക്കുന്ന മാവോരി എന്ന ആദിവാസികളുടെ 160 വര്‍ഷം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് തന്റെ അവകാശം ഇവള്‍ കാടിന്റെ മക്കളിലൂടെ നേടിയെടുക്കുന്നത്.

ജീവിക്കാനുള്ള അവകാശം മാത്രമല്ല. വാനൂയിയുടെ സംരക്ഷണത്തിനായി ഒന്‍പത് കോടി യൂറോയുടെ സംരക്ഷണ പാക്കേജും പ്രഖ്യാപിച്ചു. രാജ്യത്തെ മൂന്നാമത്തെവലിയ പുഴയായ വാനൂയിയുടെ സംരക്ഷണം മാവോരികളുടെ തലവനായ ഇവിയുടെ കരങ്ങളിലാണ്.

Ads by Google
Saturday 18 Mar 2017 04.23 PM
YOU MAY BE INTERESTED
TRENDING NOW