Wednesday, September 13, 2017 Last Updated 11 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 18 Mar 2017 03.40 PM

സിറോസിസ് രോഗികളുടെ ശ്രദ്ധയ്ക്ക്

uploads/news/2017/03/91029/helthnews180317.jpg

കരള്‍ രോഗിയുടെ ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ പങ്കുണ്ട്.

കരള്‍ രോഗികള്‍ ജീവിതചര്യകളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൂടെ കരളിന്റെ ആരോഗ്യം വീണ്ടെടുക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമാവും.

കരള്‍ രോഗിയുടെ ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ പങ്കുണ്ട്. രോഗത്തെയും രോഗിയെയും തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുകയാണ് കുടുംബാംഗങ്ങള്‍ ചെയ്യേണ്ടത്. കരള്‍ രോഗബാധയുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

1. മദ്യപാനം കര്‍ശനമായും ഒഴിവാക്കുക.

2. പോഷകസമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.

3. ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഘുവായ വ്യായാമം ചെയ്യുക.

4. വേദന സംഹാരികള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്. കാരണം വേദന സംഹാരികള്‍ രക്തസ്രാവത്തിനു കാരണമാകുകയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

5. സിറോസിസ് രോഗികള്‍ മലത്തിന്റെ നിറം ശ്രദ്ധിക്കേണ്ടതാണ്. ടാര്‍ പോലെ കറുത്ത നിറത്തിലുള്ള മലം രക്തസ്രാവത്തിന്റെ ലക്ഷണമാണ്. അങ്ങനെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതാണ്.

6. ഉറക്കഗുളികകള്‍ കഴിവതും ഒഴിവാക്കേണ്ടതാണ്. അതു ചിലപ്പോള്‍ ഓര്‍മക്കുറവും അബോധാവസ്ഥയും ഉണ്ടാക്കിയേക്കാം.

7. സിറോസിസ് രോഗികള്‍ സാധാരണയായി ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി എന്നിവയ്‌ക്കെതിരേ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതു ഗുണം ചെയ്യും. സ്വതവേ തകരാറിലായ കരളില്‍ ഈ അണുബാധകള്‍ ഉണ്ടായാല്‍ കരളിന്റെ പ്രവര്‍ത്തനം മോശമാകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇത്തരം പ്രതിരോധ കുത്തിവയ്പുകള്‍.

ഭക്ഷണ ക്രമീകരണം


സിറോസിസ് രോഗികള്‍ ഭക്ഷണക്രമത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് ആവശ്യമാണ്. ഇത്തരക്കാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും അല്ലാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. സിറോസിസ് രോഗികളില്‍ പോഷകാഹാരക്കുറവ് കണ്ടുവരുന്നു.

രോഗികളുടെ ശരീരം അമിതമായി ക്ഷീണിക്കുന്നതു കാണാറുണ്ട്. അതിനു കാരണം ഭക്ഷണത്തില്‍ ആവശ്യത്തിനുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടില്ലെങ്കില്‍ ശരീരം മാംസപേശികളില്‍ നിന്നു പ്രോട്ടീന്‍ ആഗിരണം ചെയ്യുകയും അതു ശരീരം ക്ഷീണിക്കുന്നതിനിടയാക്കുന്നു.

ദിവസവും ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതുമൂലം ശരീരത്തിന്റെ ക്ഷീണം ഒഴിവാക്കാന്‍ സാധിക്കും.

കഞ്ഞി, മൃദുവായ ഇഡ്ഡലി, ചപ്പാത്തി, ഓട്‌സ്, റാഗി, റൊട്ടി, പച്ചക്കറികള്‍, ഓറഞ്ച്, ആപ്പിള്‍, മാമ്പഴം, പേരയ്ക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍, ഇലക്കറികള്‍, മത്സ്യം, മുട്ട തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഉപ്പു കുറഞ്ഞ ഭക്ഷണപദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍


മദ്യം, രുചിയും മണവും കൂട്ടാന്‍ വേണ്ടി കൃത്രിമ ഉല്‍പന്നങ്ങള്‍ അമിതമായി ചേര്‍ത്തുണ്ടാക്കിയ ഭക്ഷണം, അച്ചാര്‍, പപ്പടം, ഉണക്കമീന്‍, ഉപ്പിലിട്ടത്, എണ്ണമയവും കൊഴുപ്പും അമിതമായടങ്ങിയ ഭക്ഷണം എന്നിവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

റിസര്‍ച്ച് ഡെസ്‌ക്

Ads by Google
Advertisement
Saturday 18 Mar 2017 03.40 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW