Thursday, October 19, 2017 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Saturday 18 Mar 2017 01.24 PM

സാംസങ് ഗ്യാലക്‌സി എസ്8 സ്മാര്‍ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്നു

uploads/news/2017/03/91006/galaxy-s8.jpg

സാംസങ് ഗ്യാലക്‌സി എസ്8 സ്മാര്‍ട്‌ഫോണ്‍ മാര്‍ച്ച് 29ന് പുറത്തിറങ്ങാനിരിക്കെ ഫോണിനെ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ന്നു. ഓഡിയോ ജാക്കും മൈക്രോ യുഎസ്ബിയും ഇല്ലാത്ത ഫോണില്‍ യുഎസ്ബി-സി പോര്‍ട്ടായിരിക്കും ഉണ്ടാവുക. വിന്‍ഡോസ് കണ്ടിന്വം മാതൃകയില്‍ ഫോണ്‍ കംപ്യൂട്ടറുമായി ഡോക്ക് ചെയ്താല്‍ ഫോണിലെ ജോലികളുടെ തുടര്‍ച്ച കംപ്യൂട്ടറില്‍ നിന്നു ചെയ്യാനാവും. ഫിംഗര്‍ടച്ചിനു പുറമേ നോട്ടം കൊണ്ട് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനവും ഗ്യാലക്‌സി എസ്8 ഫോണിലുണ്ടെന്നാണ് സൂചന.

കര്‍വ്ഡ് സ്‌ക്രീനും റൗണ്ടഡ് കോര്‍ണറുകളുമുള്ള 5.7 ഇഞ്ച് സ്‌ക്രീന്‍ ആണ് ഫോണിലുള്ളത്. അതേ സമയം, 6.2 ഇഞ്ച് സക്രീന്‍ വലിപ്പമുള്ള എസ് 8 പ്ലസ് എന്നൊരു മോഡലും ഉണ്ടാവുമെന്നാണ് സൂചന. ഹോം ബട്ടണ്‍ ഫ്രണ്ട് ഗ്ലാസ് പാനലിന്റെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഡ്യുവല്‍ ലെന്‍സ് ക്യാമറ 16 മെഗാപിക്‌സല്‍ - 8 മെഗാപിക്‌സല്‍ ശേഷിയുള്ളതായിരിക്കും. സാംസങ്ങിന്റെ സ്വന്തം വോയ്‌സ് അസിസ്റ്റന്റ് സംവിധാനം, സ്‌നാപ്ഡ്രാഗന്‍ 830 പ്രൊസെസ്സര്‍ എന്നിവയുമുണ്ടാകുമെന്നും സൂചനയുണ്ട്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW