Saturday, March 18, 2017 Last Updated 12 Min 22 Sec ago English Edition
Todays E paper
Saturday 18 Mar 2017 01.23 PM

ഒരു കി.മീ ദൂരമുള്ള ആശുപത്രികൾക്കിടയിൽ ലാബട്ടറി സ്പെസിമനുകളുമായി ഡ്രോൺ പറക്കും

uploads/news/2017/03/91004/eup180317c.jpg

സൂറിക്: സ്വിറ്റസർലണ്ടിൽ ആദ്യമായി വാണിജ്യ അടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗപ്പെടുത്തുന്നു. സ്വിസ്സ് പോസ്റ്റിന്റെ ഡ്രോൺ സംവിധാനം, ടെസ്സിൻ പ്രവിശ്യയിലെ രണ്ട് ആശുപത്രികൾ തമ്മിൽ ലാബട്ടറി സ്പെസിമനുകൾ കൈമാറാനാണ് ഈ മാസം മുതൽ പ്രയോജനപ്പെടുത്തുക.

ലുഗാനോ സിറ്റിയിലെ സിവിക്കോ, ഇറ്റലിയാനോ എന്നീ ആശുപത്രികൾക്കിടയിലാണ് പാക്കറ്റുകളുമായി ഡ്രോൺ പറക്കുക. രണ്ട് ആശുപത്രികളും തമ്മിൽ ഒരു കി.മീ ആണ് ആകാശദൂരം. വാഹനത്തിൽ ഏകദേശം 10 മിനിറ്റോളം ദൈർഘ്യമുണ്ട്.

ലാബട്ടറി സ്പെസിമനുകൾ എത്രയും വേഗം ലക്ഷ്യത്തിൽ എത്തിച്ചു കൃത്യമായ ഫലം, സമയ ലാഭം, കുറഞ്ഞ ചെലവ് തുടങ്ങിയവയാണ് ഡ്രോൺ കൈമാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ആരെങ്കിലും നിയന്ത്രിക്കേണ്ട റിമോട്ട് കൺട്രോൾ സംവിധാനത്തിലല്ലാതെ, സ്വയം പറക്കുന്ന രീതിയിലാണ് നിർമാതാക്കളായ മാറ്റെർനെറ്റ് എന്ന കമ്പനി ഡ്രോണിനെ രൂപപ്പെടുത്തിയിരിക്കുന്നത്.

uploads/news/2017/03/91004/eup180317c1.jpg

പാഴ്‌സൽ കൈമാറ്റത്തിന് 2015 മുതൽ ഡ്രോൺ വിജയകരമായി സ്വിസ്സ് പോസ്റ്റ് പരീക്ഷിച്ചിട്ടുണ്ടെങ്കിലും, ആദ്യമായിട്ടാണ് വാണിജ്യ അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നത്. രണ്ട് ആശുപത്രികൾക്കിടയിൽ ഡ്രോൺ പറക്കേണ്ട റൂട്ട്, ഉയരം തുടങ്ങിയ കാര്യങ്ങൾ സ്വിസ്സ് വ്യോമയാന മന്ത്രാലയമാണ് നിശ്‌ചയിക്കുക. മോശം കാലാവസ്ഥയിൽ ഒഴികെ ഡ്രോൺ പാക്കറ്റുമായി ലക്ഷ്യ സ്ഥാനത്തു തന്നെ ഡെലിവറി നടത്തുമെന്ന് സ്വിസ്സ് പോസ്റ്റ് അവകാശപ്പെടുന്നു. ഇപ്പോഴത്തെ പരീക്ഷണ കാലാവധിക്ക് ശേഷം സ്ഥിരം സംവിധാനമാക്കുകയാണ് ലക്‌ഷ്യം.

ടിജി മറ്റം

Ads by Google
Saturday 18 Mar 2017 01.23 PM
YOU MAY BE INTERESTED
TRENDING NOW