Sunday, June 25, 2017 Last Updated 9 Min 39 Sec ago English Edition
Todays E paper
Saturday 18 Mar 2017 11.56 AM

ഇതൊക്കെ മറന്നോ??? എങ്കില്‍ മറവി രോഗം തന്നെ

ഒന്ന് ഓര്‍ത്തു നോക്കിക്കേ... ഇന്ന ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടോ? എറ്റവും നന്നായി അറിയാവുന്ന കാര്യങ്ങള്‍ പോലും മറന്നുപോകുന്നുണ്ടോ? അവ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മിക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ മറവി രോഗം പിടിപെട്ടതിന്റെ ഒന്നാം ലക്ഷണമാണ്. പ്രിയപ്പെട്ടവരുടെ ജന്മദിനം, ജോലിസ്ഥലം, വിവാഹദിനം, ഒരാളെ മുമ്പ് കണ്ട സ്ഥലവും സമയവും നിരന്തരമായി നിങ്ങള്‍ മറക്കുന്നുണ്ടോ? എങ്കില്‍..
uploads/news/2017/03/90969/dementia.jpg

ശ്ശോ മറന്നു... എന്ന് ദിവസത്തില്‍ പരിതപിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഈ മറവി ഒരു രോഗമായി മാറുന്നത് പലപ്പോഴും ആരും അറിയാതെ പോകുകയാണ്. മറവിയെ അവഗണിച്ചാല്‍ അല്‍ഷിമേഴ്‌സ് എന്ന വില്ലന്‍ നിങ്ങളില്‍ എത്തുമെന്ന കാര്യം മറന്നുപോകരുത്.

ഒന്ന് ഓര്‍ത്തു നോക്കിക്കേ... ഇന്ന ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടോ?
എറ്റവും നന്നായി അറിയാവുന്ന കാര്യങ്ങള്‍ പോലും മറന്നുപോകുന്നുണ്ടോ? അവ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മിക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍ മറവി രോഗം പിടിപെട്ടതിന്റെ ഒന്നാം ലക്ഷണമാണ്. പ്രിയപ്പെട്ടവരുടെ ജന്മദിനം, ജോലിസ്ഥലം, വിവാഹദിനം, ഒരാളെ മുമ്പ് കണ്ട സ്ഥലവും സമയവും നിരന്തരമായി നിങ്ങള്‍ മറക്കുന്നുണ്ടോ? എങ്കില്‍..

കുട്ടികളെ സ്‌കൂളില്‍ നിന്നോ മറ്റേതെങ്കിലും സ്ഥലത്തു നിന്നോ കൂട്ടിക്കൊണ്ടു വരാന്‍ വീട്ടില്‍ നിന്നും നിങ്ങളെ പറഞ്ഞേല്‍പ്പിച്ചതിനു ശേഷം നിങ്ങള്‍ മറന്നിട്ടുണ്ടോ. സംഖ്യകള്‍ ഉപയോഗിച്ചുള്ള കണക്കുകൂട്ടലുകള്‍ ആവര്‍ത്തിച്ച് തെറ്റിക്കുന്നുണ്ടോ?

യാത്രയില്‍ കാണുന്ന ബോര്‍ഡുകള്‍ ദൂരക്കാഴ്ചയില്‍ വായിച്ചിട്ടും അത് മനസില്‍ കുറിച്ചിടാന്‍ സാധിക്കുന്നില്ലേ? വായന പ്രയാസകരമായി മാറുന്നുണ്ടോ.

സാധനങ്ങള്‍ എടുത്തശേഷം തിരിച്ചുവെയ്ക്കുമ്പോള്‍ സ്ഥലം മാറിപ്പോകുകയോ, സാധനം എവിടെയാണ് വെച്ചതെന്ന് അറിയാതെ മണീക്കൂറുകളോളം അവ തിരഞ്ഞു നടക്കുന്നുണ്ടോ? തീരുമാനങ്ങളില്‍ വ്യക്തത ഇല്ലാതെപോകുകയും, സമൂഹത്തില്‍ നിന്ന് മാറി ഒറ്റപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു തുടങ്ങിയോ? ഒരേസമയം തന്നെ തീരുമാനങ്ങള്‍ മാറ്റുകയും മൂഡില്‍ വ്യതിയാനം ഉണ്ടാകുകയും ചെയ്യുന്നു എന്ന് നിങ്ങള്‍ക്ക് എപ്പോഴെക്കയോ തോന്നിയിട്ടുണ്ടോ. ഇനി താമസിക്കണ്ടാ. എത്രയും വേഗം ചികിത്സ നേടിയാല്‍ മറവി രോഗമെന്ന മാരക വിപത്തില്‍ നിന്ന് നിങ്ങള്‍ മധുരതരമായ ഓര്‍മ്മകളെ കൂട്ടിക്കൊണ്ടുവരാന്‍ സാധിക്കും. താമസിക്കുന്തോറും രോഗം മൂര്‍ച്ഛിച്ച് നിങ്ങളുടെ ഓര്‍മ്മകളെ മറവി കാര്‍ന്നു തിന്നുകയാണ്.

Ads by Google
TRENDING NOW