Saturday, March 18, 2017 Last Updated 11 Min 41 Sec ago English Edition
Todays E paper
Saturday 18 Mar 2017 11.29 AM

പുതിയ തൊഴില്‍‍ നിയമവ്യവസ്ഥകൾ വിജയകരമായി നടപ്പാക്കി:ഖത്തർ തൊഴില്‍‍ സാമൂഹിക മന്ത്രി ഡോ.ഇസ്സ ബിന്‍സാദ് അൽ ജാഫലി

uploads/news/2017/03/90960/gulf180317a.jpg

ദോഹ: പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്ന് ആദ്യ രണ്ട് മാസത്തിനുള്ളില്‍ 1,84, 338 എക്‌സിറ്റ് പെര്‍മിറ്റുകള്‍. അനുവദിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി 2016 ഡിസംബര്‍ 13 മുതല്‍ 2017 ഫെബ്രുവരി 15 വരെയുള്ള കാലയളവിലാണ് ഇത്രയധികം പെര്‍മിറ്റുകള്‍ അനുവദിച്ചത്.

വാര്‍ഷികാവധിക്കും മറ്റ് കാരണങ്ങളാലും 1,09,804 പ്രവാസികള്‍ക്കാണ് എക്‌സിറ്റ് അനുവദിച്ചത്. ഇതേ കാലയളവില്‍ 74,049 പ്രവാസികള്‍ തൊഴിലുടമയെ അറിയിച്ച ശേഷം സ്ഥിരമായി നാട്ടിലേക്ക് മടങ്ങി. ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രി ഡോ.ഇസ്സ ബിന്‍സാദ് അല്‍ ജാഫലിയാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഡിസംബര്‍ 13ന് പ്രാബല്യത്തില്‍ വന്ന പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ വിജയകരമായി നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി. ആദ്യ രണ്ട് മാസത്തിനുള്ളില്‍ എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മിറ്റിക്ക് 761 പരാതികളാണ് ലഭിച്ചത്.

485 കേസുകളില്‍ 72 മണിക്കൂറിനുള്ളില്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചു. 63 എണ്ണം പരിഗണനയിലാണ്. 213 കേസുകളില്‍ എക്‌സിറ്റ് പെര്‍മിറ്റ് നിരാകരിച്ചതിന്റെ കാരണം വ്യക്തമാക്കിയുള്ള എസ്.എം.എസ് തൊഴിലാളികള്‍ക്ക് അയച്ചിട്ടുണ്ട്.

പുതിയ തൊഴില്‍ നിയമ പ്രകാരം നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയ 5,196 പേര്‍ പുതിയ തൊഴിലിലേക്ക് മാറിയിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനേക്കാള്‍ തൊഴില്‍മാറിയവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്.

തൊഴിലാളി കയറ്റുമതി രാജ്യങ്ങളിലെ തൊഴില്‍ ചൂഷണത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. തൊഴിലാളി ക്ഷേമ പദ്ധതി തൊഴിലാളികളുടെ അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിലും തൊഴില്‍, ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളുമായി 36 ഓളം ഉഭയകക്ഷി കരാറുകളാണ് ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഹമ്മദ് ഷഫീക് അറക്കൽ

Ads by Google
Saturday 18 Mar 2017 11.29 AM
YOU MAY BE INTERESTED
TRENDING NOW