Saturday, March 18, 2017 Last Updated 13 Min 4 Sec ago English Edition
Todays E paper
Saturday 18 Mar 2017 11.19 AM

ഡിജിറ്റല്‍ പ്രേമികളായ കുഞ്ഞുങ്ങളേയും പ്രമേഹം പിടികൂടും

uploads/news/2017/03/90958/health.jpg

ഇ-കാലത്തെ കുട്ടികള്‍ പിറന്നു വീഴുന്നതേ സ്മാര്‍ട്ട് ഫോണുകളിലേക്കാണ്. പിന്നാലെ കുട്ടികളുടെ വഴക്ക് ഒഴിവാക്കാനായി മൊബൈല്‍ ഗെയിമുകളുടെ ലോകത്തേക്ക് മാതാപിതാക്കള്‍ തന്നെ കുട്ടികളെ വലിച്ചെത്തിക്കും. സ്മാര്‍ട്ട് ഫോണും,ഇന്റര്‍നെറ്റും കൈകാര്യം ചെയ്യാനുള്ള കുട്ടികളുടെ കഴിവിനെ നാലാളുടെ മുന്നില്‍ പുകഴ്ത്തും. എന്നാല്‍ കേട്ടോളൂ.. നിങ്ങളുടെ മക്കളെ കാത്തിരിക്കുന്നത് പ്രമേഹമാണ്.

അമിതമായ ഡിജിറ്റല്‍ ഉപയോഗങ്ങള്‍ ടൈപ്പ് ടൂ ഡയബറ്റിക് പ്രഹേത്തിലേക്കാണ് കുട്ടികളെ നയിക്കുന്നത്. മൂന്ന് മണിക്കൂറില്‍ അധികം കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, കമ്പ്യൂട്ടര്‍, വീജിയോ ഗെയിം, ടെലിവിഷന്‍ എന്നിരയുടെ മുന്നില്‍ ഇരിക്കുന്നുണ്ടെങ്കില്‍ മാരകമായ ആരോഗ്യകാരണങ്ങളിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അമിതമായ പൊണ്ണത്തടിക്കും ഇന്‍സുലിന്റെ അളവ് കൂട്ടുന്നതിനും ഇ-ഇരിപ്പ് വഴിയൊരുക്കും. ഈ കുട്ടികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാതെ ശരീരത്തില്‍ ഉയരുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 4500 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. ഒന്‍പതിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികളിലാണ് ഗവേഷണം നടത്തിയത്. കൊളസ്‌ട്രോള്‍, ഇന്‍സുലിന്‍ അളവ്, രക്തസമ്മര്‍ദ്ദം, ശരീരതൂക്കം എന്നിവയാണ് കുട്ടികളില്‍ പഠനത്തിന് വിധേയമാക്കിയത്. ടൈപ്പ് ടൂ പ്രമേഹം കുട്ടികളുടെ കിഡ്‌നിയേയും ഹൃദയത്തേയും ബാധിക്കുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടെക്കൂടെ മൂത്രമൊഴിക്കാന്‍ തോന്നലുണ്ടാകുക, അമിതദാഹവും വിശപ്പും ഉണ്ടാകുക, ക്ഷീണവും ഉന്മേഷക്കുറവും അനുഭവപ്പെടുക, കാഴ്ചയ്ക്ക് മങ്ങല്‍ ഉണ്ടാകുക, വയറുവേദനയും ചര്‍ദ്ദിയും കൂടെക്കൂടെ വരിക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്ക്ക് കുട്ടികളെ വിധേയമാക്കാന്‍ ഒട്ടും താമസിക്കരുത്.

Ads by Google
Saturday 18 Mar 2017 11.19 AM
YOU MAY BE INTERESTED
TRENDING NOW