Tuesday, June 27, 2017 Last Updated 17 Min 39 Sec ago English Edition
Todays E paper
Saturday 18 Mar 2017 11.07 AM

ഈ കണ്‍മണിയെ കണ്ടാല്‍ തലയില്‍ വിഗ്ഗാണോന്ന് ആരും ചോദിക്കല്ലേ....എന്താണെന്നല്ലേ ?

uploads/news/2017/03/90955/girl.jpg

ബെല്ലയ്ക്ക് ഇപ്പോള്‍ എട്ട് മാസമായി, എല്ലാ മക്കളെ കുറിച്ചും അമ്മമാര്‍ക്ക് നിറയെ പറയുവാനുണ്ടാകും. എന്നാല്‍ ബെല്ലയുടെ അമ്മയായ 27കാരി ഫിലിപ്പ റാബിറ്റ്‌സിന് എല്ലാവരോടും പറയാനുള്ളത് ഒന്നു മാത്രമാണ് തന്റെ മകളുടെ മുടിയില്‍ വിഗ്ഗാണോയെന്ന് ആരും ചോദിക്കരുതേയെന്ന്. കാര്യം എന്താണെന്നല്ല, ബെല്ലയെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ തലയില്‍ നിറയെ മുടിയുള്ള ഒരു പാവയാണെന്നേ തോന്നുകയുള്ളൂ. ബെല്ല ജനിച്ചപ്പോള്‍ തന്നെ തലയില്‍ നിറയെ മുടി ഉണ്ടായിരുന്നു. ബെല്ലയെ കാണുന്നവര്‍ ആദ്യം കൈവെക്കുന്നത് അവളുടെ മനോഹരമായ മുടിയിലാണ്, പിന്നെ ചോദിക്കും, ദൈവമേ ഇത് ശരിക്കുമുള്ള മുടി തന്നെയാണല്ലേ ?

uploads/news/2017/03/90955/girl1.jpg

ബെല്ല ജനിച്ചപ്പോള്‍ തന്നെ ചെറുതായിരുന്നു. എന്നാല്‍ വളരെ ആരോഗ്യവതിയായ കുഞ്ഞായിരുന്നു. വളരെ ചെറുതായി ഇരിക്കുന്നതിനാലും ആദ്യ കാഴ്ചയില്‍ ഒരു പാവയാണെന്നാണ് തോന്നാറുള്ളത്. അവളുടെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇത്രയും മുടി ഉണ്ടാകാറില്ലെന്ന് എല്ലാവരും പറയുന്നുണ്ടെന്ന് പിതാവ് 33 കാരനായ മാത്യു പറയുന്നു. മനോഹരമായ മുടിയുള്ളതിനാല്‍ അവളുടെ മുടി ഭാംഗിയായി കെട്ടിവെയ്ക്കുന്നതാണ് ഇപ്പോള്‍ തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ഫിലിപ്പ പറയുന്നു.

uploads/news/2017/03/90955/girl2.jpg

Ads by Google
Saturday 18 Mar 2017 11.07 AM
YOU MAY BE INTERESTED
TRENDING NOW