Friday, March 17, 2017 Last Updated 12 Min 3 Sec ago English Edition
Todays E paper
Friday 17 Mar 2017 08.55 PM

കണക്കിലെ മിടുക്കിയായ ഇന്ത്യന്‍ പെണ്‍കുട്ടിക്ക് സമ്മാനം 1.65 കോടിരൂപ

uploads/news/2017/03/90717/studnt.jpg

യു എസിലെ പ്രശസ്തമായ ഗണിതശാസ്ത്രപ്രതിഭ മത്സരത്തില്‍ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടി ഒന്നാമതെത്തി. തലച്ചോറിനേല്‍ക്കുന്ന ആഘാതത്തലൂടെയോ രോഗബാധയിലൂടെയോ ന്യൂറോണുകള്‍ക്കു സംഭവിക്കുന്ന മരണം തടയാനുള്ള ഗവേഷണത്തിനാണു ന്യൂജഴ്‌സിയില്‍ നിന്നുള്ള ഇന്ദ്രാണി ദാസിന്(17) ഉന്നത പുരസ്‌കാരം ലഭിച്ചത്. രണ്ടരലക്ഷം ഡോളറാണു പുരസ്‌കാര തുക (ഏകദേശം 1.65 കോടി രൂപ). ശാസ്ത്രപ്രതിഭയെ കണ്ടെത്താനുള്ള വാര്‍ഷിക സയന്‍സ് ടാലന്റ് സേര്‍ച്ച് അവാര്‍ഡില്‍ ആദ്യപത്തില്‍ നാലെണ്ണവും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കാണ്. ഗണിത ഗ്രാഫ് തിയറി വികസിപ്പിച്ച ഇന്ത്യാനയില്‍ നിന്നുള്ള അര്‍ജുന്‍ രമണി(18)ക്കാണു മൂന്നാം സ്ഥാനം. 1.5 ലക്ഷം ഡോളറാണ് സമ്മാനതുക.

ന്യൂയോര്‍ക്കില്‍ നിന്നുള്ള അര്‍ച്ചന വര്‍മ്മയുടെ സൗരോര്‍ജ ഗവേഷണത്തിന് അഞ്ചാം സ്ഥാനം ലഭിച്ചു. പ്രതീക് നായിഡു, വൃന്ദ മദന്‍ എന്നിവരാണ് ആദ്യ പത്തില്‍ എത്തിയ മറ്റ് ഇന്ത്യക്കാര്‍. 1700 സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണു മത്സരത്തില്‍ പങ്കെടുത്തത്. മെഡിക്കല്‍ കമ്പനിയായ റീജനറേഷന്‍ സൊസൈറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ദി പബ്ലിക്ക് എന്ന സംഘടനയും ചേര്‍ന്നാണ് ജൂനിയര്‍ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ മത്സരം നടത്തുന്നത്. തുടക്കകാലത്ത് വൈറ്റ് ഹൗസായിരുന്നു ഇതിന്റെ സംഘാടകര്‍.

Ads by Google
Friday 17 Mar 2017 08.55 PM
YOU MAY BE INTERESTED
TRENDING NOW