മുതലയുടെ വയറ്റില്‍ എട്ട് വയസുകാരന്. സിംബാബ്വെയിലാണ് ഞെട്ടിക്കുന്ന സംഭവം. സിംബാബ്വെയിലെ മധ്യ പ്രവിശ്യയായ മുഷുംബി പൂള്‍സില്‍ നിന്ന് കാണാതായ എട്ട് വയസുകാരന്റെ ശരീരാവശിഷ്ടങ്ങളാണ് മുതലയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. മുതലയുടെ വയറ് കീറിയപ്പോഴാണ് എട്ട് വയസുകാരന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
സിംബാബ്വെയില് അടുത്തിടെ കനത്ത മഴയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് നദികളിലെ ജലനിരപ്പ് ഉയരുകയും സാധാരണയായി മുതലകള്‍ ഇല്ലാത്ത മേഖലകളില്‍ പോലും മുതലയുടെ സാന്നിധ്യം കാണാനും തുടങ്ങി. കാണാതായ ബാലനെ മുതല ഭക്ഷിച്ചിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് വയറ് കീറി പരിശോധിക്കാന്‍ ഗ്രാമീണര്‍ തീരുമാനിച്ചത്. ഗ്രാമീണര്‍ മുതലയുടെ വയറ് കീറി ബാലന്റെ ആന്തരികാവയവങ്ങള്‍ പുറത്തെടുക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
മുഷുംബി പൂള്സി സമീപ പ്രദേശത്ത് നിന്നും അടുത്തിടെ ഒരു മുതലയെ വെടിവച്ച് കൊന്നിരുന്നു. കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ ശരീരാവശിഷ്ടങ്ങളാണ് ഈ മുതലയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത്.