Friday, March 17, 2017 Last Updated 11 Min 33 Sec ago English Edition
Todays E paper
Friday 17 Mar 2017 06.08 PM

കഴിക്കാന്‍ ഭക്ഷണമില്ല, ഈ സ്‌കൂളിലെ കുട്ടികള്‍ ഉച്ചയ്ക്ക് കഴിക്കുന്നത് എന്താണ് എന്നു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

uploads/news/2017/03/90699/child.jpg

ജര്‍ഖണ്ഡിലെ രാജ്മഹലിലുള്ള സ്‌കൂളിന്റെ അവസ്ഥ കേട്ടാല്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടും. ഇവിടെ സ്‌കൂള്‍ അധികൃതര്‍ പേരിനു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്, സര്‍ക്കാര്‍ നല്‍കുന്ന ആനുകുല്യങ്ങളില്‍ പകുതിയില്‍ അതികവും ഇവര്‍ സ്വന്തം കീശയിലാക്കും. ഇവിടുത്തെ കുട്ടികള്‍ ഉച്ചയ്ക്കു വിശക്കുമ്പോള്‍ എലിയേയും അണ്ണാനേയും എറിഞ്ഞിട്ടു കൊന്നു തിന്നുകയാണു പതിവ് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു ദേശിയ മാധ്യമമാണ് ഇതു റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദിവസികള്‍ താമസിക്കുന്നു ഗ്രാമത്തില്‍ സ്‌കൂള്‍ എന്ന പേരില്‍ ഒരു കെട്ടിടം മാത്രമാണ് ഉള്ളത്. അധ്യാപകരോ ക്ലാസുകളോ ഇല്ല.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയാണ് ഇവിടേയ്ക്ക് അധ്യാപകര്‍ വരുന്നത്. അതുകൊണ്ടു തന്നെ ഇവിടെ ഭക്ഷണമില്ല. വിശക്കുമ്പോള്‍ കുട്ടികള്‍ വേട്ടയ്ക്ക് ഇറങ്ങും. വിശപ്പു സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ കാണുന്ന ജീവികളെ എല്ലാം പിടിച്ചു തിന്നുമെന്നും പറയുന്നു. ഈ കൂടെ പക്ഷികളും കാട്ടുപന്നികളും, അണ്ണനും, എലിയും മുയലുമൊക്കെയുണ്ട്. നല്ല ഭക്ഷണം ലഭിക്കാത്തതിനാല്‍ ഈ ഗ്രാമത്തിലെ കുട്ടികള്‍ക്കു പകര്‍ച്ച വ്യാധികള്‍ ഉണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Friday 17 Mar 2017 06.08 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW