Friday, September 22, 2017 Last Updated 20 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 04.56 PM

ഓപ്പറേഷന് ശേഷം ഡോക്ടര്‍മാര്‍ കുഴഞ്ഞു വീണു; എന്തായിക്കും അവിടെ സംഭവിച്ചത്

uploads/news/2017/03/90691/doctors.jpg

സാധാരണ ഓപ്പറേഷന്‍ കഴിഞ്ഞ മുഖത്തൊരു ചെറു പുഞ്ചിരിയുമായിട്ടാണ് ഡോക്ടര്‍മാര്‍ പുറത്തുവരുന്നത്. എന്നാല്‍ ജവിടെ നടന്നത് മറ്റൊന്നായിരുന്നു.
ചൈനയിലെ ഫ്യൂജിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ആശുപത്രിയിലായിരുന്നു സംഭവം. ഒരു രോഗിയുടെ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാന്‍ 32 മണീക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയ രണ്ടു ഡോക്ടര്‍മാര്‍ ഇവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആറ് വ്യത്യസ്ത് ശസ്ത്രക്രിയകള്‍ ഒന്നിനു പുറകേ ഒന്നായി ചെയ്താണ് ഈ ഡോക്ടര്‍മാര്‍ രോഗിയുടെ തലച്ചോറില്‍ നിന്നും ട്യൂമറുകള്‍ നീക്കം ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇരുവരും കുഴഞ്ഞു വീഴുകയായിരുന്നു.

32 മണീക്കുര്‍ നീണ്ടു നിന്ന ശസ്ത്രക്രിയകള്‍ക്കിടയില്‍ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഇവര്‍ക്ക് സമയം കിട്ടിയിരുന്നില്ല. നിലത്ത് അല്‍പനേരം കിടന്ന ശേഷമാണ് ഇവര്‍ ഊര്‍ജം വീണ്ടെടുത്ത് എഴുന്നേറ്റത്. കുഴഞ്ഞുവീണെങ്കിലും ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഡോകടര്‍മാര്‍ നിലത്തു വീണുകിടക്കുന്ന ചിത്രം ഇപ്പോള്‍ ഇന്റ്ര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW