Tuesday, November 21, 2017 Last Updated 12 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 05.01 PM

സൗദിയിൽ തടവുകാർക്ക് തൊഴിലവസരം നൽകുന്നവർക്ക് പ്രോത്സാഹനം ഏർപ്പെടുത്തുന്നു

uploads/news/2017/03/90690/gulf170317g.jpg

റിയാദ് : സൗദി അറേബ്യയിലെ തടവുകാർക്ക് തൊഴിലവസരങ്ങൾ നൽകുന്ന കമ്പനികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം
നൽകാൻ പദ്ധതിയുള്ളതായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു .

ജയിലുകൾക്കുള്ളിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത് .ഇത് ലക്ഷ്യം വെക്കുന്നതോടെ ചില നയങ്ങൾ വൈകാതെ പ്രഖ്യാപിക്കും .ശിക്ഷ അനുഭവിക്കുന്ന സമയത്ത് ജയിലുകൾക്കുള്ളിൽ തൊഴിൽ പരിശീലനം നേടുന്നതിനും അധിക വരുമാനം ഉണ്ടാക്കുന്നതിനും തടവുകാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ജയിൽ വകുപ്പുമായി സഹകരിച്ചു പ്രവർത്തിക്കും .

ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുന്ന തടവുകാർക്ക് അവർ നേരത്തെ ജയിലുകൾക്കകത്ത് ജോലി ചെയ്യുകയും തൊഴിൽ പരിശീനം നേടുകയും ചെയ്ത അതെ സ്ഥാപനങ്ങളിലോ മറ്റു കമ്പനികളിലോ എളുപ്പത്തിൽ തൊഴിൽ ലഭ്യമാക്കുന്നതിന് സാധിക്കും .
സാങ്കേതിക ,തൊഴിൽ പരിശീലന കോർപ്പറേഷനാണ് ജിദ്ദ ജയിലിനകത്ത് തൊഴിൽ പരിശീന കേന്ദ്രം ആരംഭിച്ചത് .ഇവിടെ നിന്നും

ഇലക്ട്രോണിക്സ് ,ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ,എയർ കണ്ടീഷണർ ആൻറ് റെഫ്രിജറേറ്റർ മെയിന്റെനൻസ് ,ആശാരിപ്പണികൾ ,മെക്കാനിക്കൽ ,ടൈലറിംഗ് ,വെൽഡിംഗ് തുടങ്ങിയ തൊഴിലുകൾക്കാണ് പരിശീലനം നൽകുന്നത് .തൊഴിൽ ചെയ്യുന്നതിലൂടെ സമൂഹത്തിനു ഉപകാരപ്പെടുന്ന വ്യക്തികളായി മാറുന്നതിനും കുറ്റക്ര്യത്യങ്ങളുടെ ലോകത്തുനിന്ന് മാറി ചിന്തിക്കുന്നതിനും തടവുകാർക്ക് കഴിയുമെന്നാണ് പ്രതീക്ഷ .

ചെറിയാന്‍ കിടങ്ങന്നൂർ -

Ads by Google
Friday 17 Mar 2017 05.01 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW