Tuesday, July 04, 2017 Last Updated 30 Min 11 Sec ago English Edition
Todays E paper
Friday 17 Mar 2017 04.40 PM

ഈ രക്തഗ്രൂപ്പുകാരേ കൊതുക് തേടി വരും

uploads/news/2017/03/90687/kothuku.jpg

ചിലര്‍ എവിടെ നിന്നാലും കൊതുകു പറന്ന് എത്തി ആക്രമിക്കും. എന്നാല്‍ എത്ര കാട്ടില്‍ നിന്നാലും ചിലരെ കൊതുക് തൊടുക പോലും ഇല്ല. അതിനു ചില കാരണങ്ങള്‍ ഉണ്ടത്രെ.അമേരിക്കന്‍ മോസ്‌ക്വിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഇതാണ്. 400 തരം മണങ്ങള്‍ കൊതുകിനു തിരിച്ചറിയാന്‍ കഴിയും എന്നു പറയുന്നു. ഒരു വസ്തുവിന്റെ 50 മീറ്റര്‍ അകലെ എത്തുമ്പോഴേ കൊതുകിനു മണം കൊണ്ടു തിരിച്ചറിയാന്‍ കഴിയും. ഒ, ബി രക്തഗ്രൂപ്പിലുള്ളവരോടാണു കൊതുകിന് ഏറ്റവും കൂടുതല്‍ സ്‌നേഹം. അതിന് ശേഷം എ ഗ്രൂപ്പ്.

കാര്‍ബണ്‍ ഡൈ ഓക്‌സസൈഡ് കൂടുതല്‍ പുറത്തുവിടുന്നവരേയും കൊതുകിന് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണു വണ്ണം ഉള്ളവരേയും ഗര്‍ഭിണികളേയും കൊതുകുകള്‍ കൂടുതല്‍ ആക്രമിക്കുന്നത്. ലാക്റ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ, തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ കൊതുകിനു തിരിച്ചറിയാന്‍ കഴിയും. ഇവരേയും കൊതുക് കൂടുതലായി ആക്രമിക്കും. കൊഴുപ്പുകൂടുതലുള്ള ശരീരവും കൊതുകിന് ഇഷ്ടമാണ് എന്നു പഠനം പറയുന്നു.

Ads by Google
Friday 17 Mar 2017 04.40 PM
YOU MAY BE INTERESTED
TRENDING NOW