Friday, June 08, 2018 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 03.16 PM

ഹോണ്ടയുടെ ചെറു എസ്‌യുവി ഡബ്ല്യുആര്‍വി എത്തി; വില 7.75 ലക്ഷം മുതല്‍

uploads/news/2017/03/90669/auto.jpg

മാരുതിയുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവി ബ്രെസയോടും ഫോഡ് ഇക്കോസ്‌പോര്‍ട്ടിനോടും മത്സരിക്കാന്‍ ഹോണ്ടയുടെ ചെറു എസ്‌യുവി ഡബ്ല്യുആര്‍വി എത്തി. സബ്‌കേംപകാട് ജാസ്, സിറ്റി എന്നിവയുടെ അതേ പ്ലറ്റ്‌ഫോമിലാണ് ഡബ്ല്യുആര്‍വിയും എത്തിയിരിക്കുന്നത്. ഹോണ്ട ജാസിനെ മുന്നോട്ട് നയിച്ച 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഇവനും കരുത്തേകുന്നത്.

കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീലില്‍ നടന്ന സാവാപോളോ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. 21000 രൂപ ടോക്കണ്‍ അഡ്വാന്‍സില്‍ രാജ്യത്തെ വിവിധ ഹോണ്ട ഡീലര്‍ഷിപ്പില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഈ മാസം അവസനത്തോടെ വാഹനം ഉപഭേക്തക്കളുടെ കൈകലില്‍ എത്തും.

uploads/news/2017/03/90669/auto1.jpg

5 സ്പീഡ് മാനുവല്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷ്‌നില്‍ ഡബ്ല്യുആര്‍വി നിരത്തിലെത്തും. അകത്തളം പൂര്‍ണമായും ജാസിനോട് സാമ്യമുള്ളതാണ്. ചെറിയ ചെറിയ മാറ്റങ്ങള്‍ ഉര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അടുത്തിടെ മുഖം മിനുക്കി നിരത്തുകളിലെത്തിയ സിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 7 ഇഞ്ച് ഡിജിപാഡ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ സിസ്റ്റമാണ് ഉള്‍വശത്തെ മുഖ്യ ആകര്‍ഷണം.

സുരക്ഷയുടെ കാര്യത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ മാത്രം ആയുധങ്ങള്‍ ഡബ്ല്യുആര്‍വിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌യുവി സെഗ്‌മെന്റില്‍ മാറ്റുരയ്ക്കാനെത്തുന്ന വാഹനത്തിന് ബിആര്‍വി യേക്കാള്‍ വിലക്കുറവായിരിക്കും. ഡബ്ല്യുആര്‍വി ലക്ഷ്യം വച്ചിരിക്കുന്നതും യുവക്കളെയാണ്.

uploads/news/2017/03/90669/auto2.jpg

ചെറു എസ്‌യുവി ആണെങ്കിലും വലിയ എസ്‌യുവിയോട് സാമ്യം തോന്നുന്ന രൂപമായിരിക്കും ഡബ്ല്യുആര്‍വിക്ക്. ക്രേം ഇന്‍സോര്‍ട്ടോടു കൂടിയ വലിയ ഗ്രീല്ലുകള്‍, സ്‌പോര്‍ട്ടി ഹെഡ് ലാമ്പ്, മസ്‌കുലര്‍ ബോഡി എന്നിവ ഡബ്ല്യുആര്‍വിക്ക് ഉണ്ടാക്കും. വാഹനത്തിന് ചുറ്റും കറുത്ത ക്ലാഡിങ്ങുകളും ഡയമണ്ട്-കട്ട് അലോയ് വീലുകളുണ്ട്. എല്‍ ആകൃതിയിലുള്ള ടെയില്‍ ലാമ്പും സ്‌റ്റൈലിഷ് ബംബറും പിന്‍ഭാഗത്തിന് മാറ്റേകുന്നു.

പെട്രോളില്‍ 17.5 കിലോമീറ്ററും ഡീസലിന് 25.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 7.75 ലക്ഷം രൂപ മുതല്‍ 8.99 ലക്ഷം വരെയാണ് പെട്രോള്‍ വേരിയന്റിന്റെ ഡല്‍ഹി എക്‌സ്‌ഷോറും വില. ഡീസല്‍ വേരിയന്റിന് 8.99 ലക്ഷം മുതല്‍ 9.99 ലക്ഷം വരെയാണ് വില.

Ads by Google
Ads by Google
Loading...
TRENDING NOW