Sunday, August 20, 2017 Last Updated 9 Min 16 Sec ago English Edition
Todays E paper
Friday 17 Mar 2017 02.35 PM

ഈന്തപ്പഴം കഴിക്കും മുമ്പ് ഇതു കൂടി അറിഞ്ഞിരിക്കു

uploads/news/2017/03/90665/dats.jpg

ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട് കൂടാതെ മറ്റ് പല ഗുണങ്ങളും ഉണ്ട് അവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം...

1. പോഷകങ്ങളുടെ കലവറ - പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. നിങ്ങളുടെ മസിലുകളെ ബലപ്പെടുത്തുന്നതിനും ഫിറ്റാക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും കുറച്ച് ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളെ ബലവാനാക്കും.

2. ഊര്‍ജ്ജം നല്‍കുന്നു - ഈന്തപ്പഴം ഒരു സ്‌നാക്‌സിന്റെ രൂപത്തിലാണോ നിങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. അതില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജം നല്‍കുന്നു.

3. കൊളസ്‌ട്രോളിനെ ക്രമീകരിക്കുന്നു - കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോളിനെ ക്രമീകരിക്കാന്‍ ഈന്തപ്പഴം സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു.

4. ലൈംഗിക ഉത്തേജനം - ലൈംഗിക ഉത്തേജനത്തിനും സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം പാലില്‍ രാത്രിയില്‍ ഇട്ട് വച്ച് അതിരാവിലെ കുടിയ്ക്കുന്നത് ഉത്തമമാണ്.

5. വയറിനെ ആരോഗ്യകരമായി നിര്‍ത്തുന്നു - നാരുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. അതുകൊണ്ടു തന്നെ വയറിനെ മെച്ചമായും ആരോഗ്യമായും ഇരുത്താന്‍ ഈന്തപ്പഴം സഹായിക്കുന്നു.

6. ചര്‍മ്മത്തിന് ഉത്തമം - ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി' ചര്‍മ്മത്തെ മൃദുലമാക്കുന്നു.

7. ആശങ്കകളെ ഇല്ലാതാക്കുന്നു - നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിക്കുന്നതിനും, നല്ല ചിന്തകള്‍ക്കുള്ള ഊര്‍ജ്ജം പകരുന്നതിനും ഈന്തപ്പഴത്തിലെ ഘടകങ്ങള്‍ സഹായിക്കുന്നു.

Ads by Google
Friday 17 Mar 2017 02.35 PM
YOU MAY BE INTERESTED
TRENDING NOW