Monday, June 26, 2017 Last Updated 50 Min 35 Sec ago English Edition
Todays E paper
Friday 17 Mar 2017 01.07 PM

11 ാം വയസ്സില്‍ നിറഗര്‍ഭിണി; ദിവസങ്ങള്‍ക്കുള്ളില്‍ ഇവളാകും ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ...!!

uploads/news/2017/03/90637/britain.jpg

പതിനൊന്നാം വയസ്സില്‍ നിറ ഗര്‍ഭിണിയായിരിക്കുന്ന പെണ്‍കുട്ടി ഉടന്‍ തന്നെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മയെന്ന പദം അലങ്കരിക്കും. നിയമ കാരണങ്ങളാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുമായി അത്ര പ്രായഭേദമില്ലാത്ത ആളാണ് കുട്ടിയുടെ പിതാവെന്നതാണ് ഏറെ കൗതുകം.

ഗര്‍ഭാവസ്ഥ സംബന്ധിച്ച ചെറിയ വിവരം മാത്രം പുറത്തു വന്നിരിക്കെ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷന്‍ വിഭാഗം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനെ കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന വിശേഷണം കയ്യാളുന്ന 12 വയസ്സുള്ളപ്പോള്‍ പ്രസവിച്ച സ്‌കോട്ട്‌ലന്റിലെ പടിഞ്ഞാറന്‍ ലോത്തിയാനില്‍ നിന്നുള്ള ട്രെസ്സാ മിഡില്‍ട്ടണാകട്ടെ രണ്ടാമത്തെ കുട്ടിക്കായി തയ്യാറാകുകയാണ്.

സ്വന്തം സഹോദരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് ആയിരുന്നു ട്രെസ്സ ഗര്‍ഭിണിയായത്. ആ ഓര്‍മ്മകള്‍ ഇപ്പോഴും വേട്ടയാടുന്ന ട്രെസ്സയും പങ്കാളി 30 കാരന്‍ ഡാരന്‍ യംഗും അതിന് ശേഷം ഏഴു വര്‍ഷമായി ഗര്‍ഭമലസലിന്റെ വേദനകളിലൂടെയായിരുന്നു കടന്നു പൊയ്‌ക്കൊണ്ടിരിക്കെ വീണ്ടും ഗര്‍ഭിണി ആയി. ട്രെസ്സ ആദ്യം ഗര്‍ഭിണിയായ അതേ പ്രായമാണ് ഇപ്പോള്‍ മൂത്ത കുട്ടിക്ക്.

12 വയസ്സും മൂന്ന് മാസവും പ്രായമുള്ളപ്പോള്‍ 13 കാരനില്‍ കുഞ്ഞ് ജനിച്ച ട്രെസ്സയും പങ്കാളിയും ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളായിട്ടാണ് മാറിയത്. അതേസമയം 1998 ല്‍ 12 ാം വയസ്സില്‍ പിതാവായ ബെഡ്‌ഫോര്‍ഡിലെ സീന്‍ സ്റ്റുവര്‍ട്ടാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവെന്ന വിശേഷണം നേടിയത്. എന്നാല്‍ 2009 ല്‍ 12 വയസ്സുള്ളപ്പോള്‍ 15 കാരിയായ കാമുകിയില്‍ കുട്ടിയുണ്ടായ ഈസ്റ്റ് സസക്‌സിലെ ആല്‍ഫി പാറ്റേണും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നടന്ന ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവ് മറ്റൊരു 15 കാരനാണെന്ന് കണ്ടെത്തിയതോടെയാണ് ആല്‍ഫി പാറ്റേണെ ദുഷ്‌പേര് വിട്ടുപോയത്.

Ads by Google
TRENDING NOW