Thursday, December 07, 2017 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 17 Mar 2017 12.18 PM

സിയാറാ ലിയോണില്‍ പാസ്റ്റര്‍ക്ക് ഭാഗ്യം വന്നത് ഖനിയില്‍; കുഴിച്ചെടുത്തത് 3000 കോടി വില മതിക്കുന്ന 706 കാരറ്റ് രത്‌നം

uploads/news/2017/03/90621/diomond.jpg

ഫ്രീടൗണ്‍: സിയാറാ ലിയോണില്‍ നിന്നും ഒരു പാസ്റ്ററുടെ ഖനിയില്‍ നിന്നുംകുഴിച്ചെടുത്തത് 706 കാരറ്റ് രത്‌നം. ഏകദേശം 3000 കോടി രൂപ വില മതിക്കുന്ന ലോകത്തെ പത്താമത്തെ വലിയ രത്‌നക്കല്ലാണ് ഇത്. കിഴക്കന്‍ സിയറാ ലിയോണിലെ ഖനിയില്‍ നിന്നും ഭാഗ്യം കൊണ്ടുവന്നത് എമ്മാനുവല്‍ മോമോ എന്നയാള്‍ക്കായിരുന്നു.

വിലമതിക്കാനാകാത്ത രത്‌നശേഖരമുള്ള കോനോ മേഖലയിലെ മൈനില്‍ നിന്നായിരുന്നു രത്‌നക്കല്ല് കണ്ടെത്തിയത്. സര്‍ക്കാര്‍ ലൈസന്‍സോടെ ഇവിടെ ഖനനം നടത്തുന്ന മോമോ ഭാവിയില്‍ വില്‍പ്പന നടത്തിയാല്‍ ഇതിന്റെ മൊത്തം വിലയിലെ നാലു ശതമാനം സര്‍ക്കാരിന് നല്‍കേണ്ടി വരും. ഇതിനൊപ്പം സിയാറാ ലിയോണിലെ നിയമം അനുസരിച്ചുള്ള ആദായ നികുതിയും നല്‍കേണ്ടി വരും.

ഇതിലെ സര്‍ക്കാരിന്റെ ഭാഗം രാജ്യം മുഴുവനുമുള്ള വികസന പരിപാടികള്‍ക്കായി ചെലവഴിക്കാമെന്നാണ് ഖനന മന്ത്രി മിന്‍കെയ്‌ലു മന്‍സാരേ പറഞ്ഞത്. ഫ്രീ ടൗണ്‍ സെന്‍ട്രല്‍ ബാങ്കിലെ ലോക്കറിലേക്ക് മാറ്റുന്നതിന് മുമ്പായി ബുധനാഴ്ച രത്‌നം പ്രസിഡന്റ് ഏണസ്റ്റ് ബായ് കോറോമയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

സിയറാ ലിയോണിന് കീഴിലെ ലേലത്തിലൂടെയായിരിക്കും ഇത് വില്‍പ്പന നടത്തുകയെന്നും രാജ്യത്തിന് പുറത്തേക്ക് ഇത് കള്ളക്കടത്തിലൂടെ പോകാതെ സൂക്ഷിച്ചതിന് തന്‍കോരോ അധികാരികള്‍ക്ക് നന്ദി പറയുന്നതായും സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വിദേശികളുടെ ഇടപെടലില്‍ രത്‌നക്കല്ലുകള്‍ രാജ്യത്ത് നിന്നും കടത്തുന്നതിനെതിരേ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇത്തരം ബ്‌ളഡ് ഡയമണ്ടുകള്‍ നേരത്തേ ആഭ്യന്തര യുദ്ധത്തിന് കാരണമായിരുന്നു.

രത്‌നത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതും കയറ്റുമതിക്കുള്ള അനുവാദം നല്‍കുന്നതും സര്‍ക്കാരാണ്. 25 കാരറ്റ് രത്‌നത്തിന് 103 കോടിയാണ് മതിപ്പു വില. 1111 കാരറ്റിന്റെ രത്‌നം സിയാറാ ലിയോണില്‍ 2015 ല്‍ കുഴിച്ചെടുത്തിരുന്നു. സിയാറ ലിയോണിലുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ 120,000 പേര്‍ കൊല്ലപ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം.

Ads by Google
Ads by Google
TRENDING NOW