Tuesday, September 19, 2017 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 16 Mar 2017 03.14 PM

കുഞ്ഞേ അരുത്...

uploads/news/2017/03/90325/perinting160317.jpg

കുട്ടികള്‍ ദേഷ്യപ്പെടുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ നിസ്സാരകാര്യങ്ങള്‍ക്കായി ദേഷ്യപ്പെടുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും ചെറുതായി കാണരുത്. തക്കസമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ അത് കുഞ്ഞിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും.

മാളൂന്റെ ദേഷ്യം എങ്ങനെ കുറയ്ക്കണമെന്ന് അവളുടെ അമ്മയ്ക്കറിയില്ല. നിസാരകാര്യം മതി മാളു ദേഷ്യപ്പെടാന്‍. മുമ്പില്‍ നില്‍ക്കുന്നതാരെന്ന് പോലും അവള്‍ ശ്രദ്ധിക്കാറില്ല.

സാധനങ്ങള്‍ വലിച്ചെറിയുക, അടിയുണ്ടാക്കുക, മുതിര്‍ന്നവരോട് തര്‍ക്കുത്തരം പറയുക. ഇതെല്ലാം അവളുടെ സ്ഥിരം കലാപരിപാടിയാണ്. എത്ര പറഞ്ഞാലും അനുസരിക്കില്ല.

എങ്ങനെ പരിഹരിക്കാം ?


മാതാപിതാക്കളില്‍ പലരും മക്കളുടെ ദേഷ്യത്തെക്കുറിച്ച് പരാതി പറയുകയും അവരെ ക്രൂരമായി ശിക്ഷിക്കുകയും ചെയ്യുകയല്ലാതെ കുട്ടികളുടെ ദേഷ്യത്തെ എങ്ങനെ പരിഹരിക്കാം എന്ന് അവര്‍ക്ക് പറഞ്ഞ് കൊടുക്കുന്നില്ല.

കുട്ടികളുടെ മുമ്പില്‍ വെച്ച് അമിതമായും അലറിയും അവരെ ക്രൂരമായി ശിക്ഷിക്കുകയും ദേഷ്യം ഉള്ളിലടക്കിയും പ്രതികരിക്കാതെ അവരെ പറഞ്ഞ് തിരുത്തുകയുമാണ് വേണ്ടത്. കുട്ടികളിലെ ദേഷ്യം പരിഹരിക്കാനുള്ള ഏറ്റവും നല്ല പാഠശാല വീട് തന്നെയാണ്. കുട്ടികള്‍ അവരുടെ യഥാര്‍ത്ഥ സ്വഭാവം പ്രകടിപ്പിക്കുന്നത് സ്വന്തം വീട്ടിലാണ്.

കുട്ടികളിലെ അമിതദേഷ്യം ഒരു ദിവസം കൊണ്ട് തീര്‍പ്പാക്കാം എന്ന് വിചാരിക്കേണ്ട, ആവശ്യത്തിന് സമയവും, ദേഷ്യം കുറയ്ക്കാന്‍ അച്ഛനമ്മമാരുടെ പിന്തുണയും പ്രോത്സാഹനവുമെല്ലാം ആവശ്യമാണ്.

എങ്ങനെ പരിഹരിക്കാം ?


കുഞ്ഞ് ചെയ്യുന്ന പ്രവര്‍ത്തികളെ ഒരു ദിവസം അംഗീകരിച്ചും അടുത്ത ദിവസം അവഗണിച്ചും പെരുമാറരുത്. അതോടൊപ്പം കുട്ടിയുടെ നേര്‍ക്ക് ആവശ്യമില്ലാതെ ദേഷ്യപ്പെടുകയുമരുത്. പെട്ടെന്ന് ദേഷ്യപ്പെടുന്ന കുട്ടികളോട് എങ്ങനെ പെരുമാറുന്നു എന്നതല്ല, അവരുടെ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്നതിലാണ് പ്രസക്തി.

സാഹചര്യങ്ങളെ മനസ്സിലാക്കാം


പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും കുഞ്ഞിനെ മാറ്റാന്‍ ശ്രമിക്കുന്നത് അവരുടെ ദേഷ്യത്തെ ഏറെക്കുറെ പരിഹരിക്കാനാവും. ഇക്കാര്യത്തില്‍ മാതാപിതാക്കളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

മാതാപിതാക്കളും കുട്ടിയും ഷോപ്പിംഗിനായി പുറത്തുപോകുമ്പോള്‍ വാശിക്കാരനായ കുഞ്ഞ് താന്‍ ആഗ്രഹിച്ചത് കിട്ടാതാവുമ്പോള്‍ കൈയില്‍ കിട്ടിയത് വലിച്ചെറിയാനും കണ്‍മുന്നില്‍ കാണുന്നതെന്തും തട്ടിക്കളയാനും ശ്രമിക്കും.

ഇത്തരം സാഹചര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. മറിച്ച് കുട്ടിയെ മാറ്റി നിര്‍ത്തി ഈ പ്രവര്‍ത്തി ഇനിയൊരിക്കലും ചെയ്യരുതെന്ന് പറഞ്ഞ് മനസ്സിലാക്കുക. മറ്റുള്ളവര്‍ക്ക് കുട്ടിയുടെ ഈ പ്രവര്‍ത്തി കൊണ്ട് ഉണ്ടായ പ്രശ്നങ്ങള്‍ പറഞ്ഞുകൊടുക്കുക.

കുഞ്ഞിനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തി വേണം ഇവയെല്ലാം പറഞ്ഞുകൊടുക്കേണ്ടത്. എന്നിട്ടും കുട്ടിയുടെ ദേഷ്യം അടങ്ങുന്നില്ലെങ്കില്‍ ചുറ്റുമുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തി കുട്ടിയോട് സംസാരിക്കുക. ദേഷ്യത്തോടെ നില്‍ക്കുന്ന കുഞ്ഞിനെ ആവശ്യമില്ലാതെ വെല്ലുവിളിക്കുന്നതും തല്ലുകയും ഒഴിവാക്കുകയും ചെയ്യരുത്.

Advertisement
Ads by Google
Ads by Google
TRENDING NOW