Monday, November 20, 2017 Last Updated 13 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 16 Mar 2017 03.12 PM

വിചിത്രശബ്ദം കേട്ട് നോക്കിയപ്പോള്‍ മുറി പൂട്ടിയിട്ടില്ല, അകത്തു പ്രവേശിച്ചപ്പോള്‍ കണ്ട കാഴ്ച! ഒരു ഹോട്ടല്‍ ഉടമയുടെ ഭയാനകമായ വെളിപ്പെടുത്തല്‍

uploads/news/2017/03/90319/cr-1.jpg

കണ്‍മുമ്പില്‍ കണ്ട ഭീകരമായ കാഴ്ചയില്‍ നിന്ന് ഇന്നും ആ അവര്‍ മോചിതയായിട്ടില്ല. അത്രയെറേ ഭീകരവും ഭയാനകമായിരുന്നു ആ കാഴ്ച. മാന്‍ഡി മൈല്‍സ് എന്ന ഹോട്ടല്‍ ഉടമയ്ക്കായിരുന്നു ആ ഭീകരമായ കാഴ്ച കാണേണ്ടി വന്നത്. മാന്‍ഡിയുടെ ഉടമസ്ഥതയില്‍ ഉള്ള സൗത്ത് വേല്‍സിലെ സര്‍ഹോവി ആംസ് ഹോട്ടലില്‍ 2014 നംവംബര്‍ ആറിനായിരുന്നു സംഭവം. വിചിത്ര ശബ്ദം കേട്ടുകൊണ്ടായിരുന്നു മാന്‍ഡി, കെറിസ് എന്ന സ്ത്രീ താമസിച്ചിരുന്ന ഏഴാം നമ്പര്‍ റൂമിലേയ്ക്കു പോയത്. മാന്‍ഡി നോക്കുമ്പോള്‍ കെറിസ് മുറി പൂട്ടിരുന്നില്ല. അകത്തു പ്രവേശിച്ചപ്പോള്‍ കണ്ടതു ക്രൂരമായ ഒരു കൊലപാതകമായിരുന്നു. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മാത്യൂ എന്ന 35 കാരന്‍ 22 കാരിയായ കെറിസ് എന്ന കാമുകിയുടെ മുഖം തുരക്കുകയായിരുന്നു. ആ കാഴ്ച കണ്ട് മാന്‍ഡിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല.

uploads/news/2017/03/90319/cr.jpg

ഇതിനിടയില്‍ മാത്യു യുവതിയുടെ മുഖം ഭക്ഷിച്ചു തുടങ്ങി. അതു കണ്ടു നില്‍ക്കാന്‍ ശക്തിയില്ലാതെ മാന്‍ഡി പുറത്തേയ്ക്ക് ഓടി. വാതില്‍ പുറത്തു നിന്നു പൂട്ടുകയും ചെയ്തു. ഇതിനിടയില്‍ സംഭവം നടക്കുന്നിടത്തേയ്ക്കു പോകാന്‍ ശ്രമിച്ച മകനേയും ഇവര്‍ വിലക്കി. ഉടന്‍ എമര്‍ജന്‍സി നമ്പര്‍ വിളിച്ചു തരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അവര്‍ എത്തിയപ്പോഴേയ്ക്കും മാത്യൂസ് കെറിയുടെ മുഖം വികൃതമാക്കിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. രണ്ടുവര്‍ഷം, ജയിലില്‍ കിടന്ന ശേഷം ജയില്‍ മോചിതനായ ഇയാള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. കെറിസിനെ കൊലപ്പെടുത്തുന്നതിനു മൂന്നു വര്‍ഷം മുമ്പ് ഇയാള്‍ ഭാര്യയേയും കൊലപ്പെടുത്തിരുന്നു. മാനസികരോഗിയാണ് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമാണ് അന്നു ജയില്‍ മോചിതനായത്.

Ads by Google
Thursday 16 Mar 2017 03.12 PM
YOU MAY BE INTERESTED
TRENDING NOW