Saturday, January 20, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Mar 2017 03.33 PM

ഗൃഹനാഥന്‍ മുറ്റത്ത് ഇറങ്ങിയപ്പോള്‍ അവന്‍ തടഞ്ഞു: മൂര്‍ഖന്‍ പാമ്പില്‍ നിന്നും നായ വീട്ടുകാരെ രക്ഷിച്ചത് സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി

uploads/news/2017/03/89994/dog.jpg

ദിനംപ്രതി പുറത്തുവരുന്നതു നായകള്‍ മനുഷ്യരെ ആക്രമിക്കുന്ന വാര്‍ത്തകളാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഒരു നായ കുടുംബത്തെ രക്ഷിച്ചത് വാര്‍ത്തകളില്‍ നിറയുന്നു. പെരുമ്പാവൂരിലാണു സംഭവം. റിട്ട. മുനിസിപ്പല്‍ ജീവനക്കാരന്‍ നങ്ങേലില്‍ ഗംഗാധരനും ഭാര്യ വിമലയുടേയും വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന ഡാഷ് ഇനത്തില്‍ പെട്ട നായയാണു മൗളി. ചൊവ്വാഴ്ച പുലര്‍ച്ചെ മൗളി നിര്‍ത്താതെ കുരയ്ക്കുന്നതു കേട്ടാണ് ഗംഗാധരനും വിമലയും ഉണര്‍ന്നത്.

ജനലിലൂടെ നോക്കിയപ്പോള്‍ വലിയ മൂര്‍ഖന്‍ പാമ്പുമായി മൗളി മുറ്റത്ത് വമ്പന്‍ പോരാട്ടത്തിലാണ്. മുന്‍വാതില്‍ തുറന്നു പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ നായ കുരച്ചു കൊണ്ട് ഓടി വന്നു മുറ്റത്ത് ഇറങ്ങുന്നത് തടഞ്ഞു. പിന്നീട് പാമ്പും നായയും തമ്മിലുള്ള പോരാട്ടം അരമണിക്കൂര്‍ തുടര്‍ന്നു. നായ പാമ്പിന്റെ നടുഭാഗത്തു കടിച്ചു കുടഞ്ഞു. ഇതിനിടയില്‍ പാമ്പു നായയെ ചുറ്റിവരിയുന്നുണ്ടായിരുന്നു. ബഹളം കേട്ട് പെട്രോളിങ് നടത്തുന്ന പോലീസ് സംഘവും വീട്ടില്‍ എത്തി.

നായയും പാമ്പും തമ്മിലുള്ള പോരാട്ടത്തില്‍ വീട്ടുകാര്‍ക്കോ പോലീസിനോ അടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അഞ്ചടിയോളം നീളമുള്ള മൂര്‍ഖനെ വകവരിത്തി കഴിഞ്ഞപ്പോഴേയ്ക്കും മൗളി തീര്‍ത്തും അവശനായിരുന്നു. മൗളിയെ ചികിത്സിക്കാനായി വെറ്റിനറി ഡോക്ടറെ കൊണ്ടു വരാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗൃഹനാഥ കൊടുത്ത വെള്ളവും ബിസ്‌കറ്റും കഴിച്ച് മൗളി അന്ത്യശ്വാസം വലിക്കുകയായിരുന്നു.

Ads by Google
Wednesday 15 Mar 2017 03.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW