Wednesday, July 19, 2017 Last Updated 0 Min 26 Sec ago English Edition
Todays E paper
Wednesday 15 Mar 2017 04.12 PM

എന്നും എപ്പോഴും

uploads/news/2017/03/89978/sureshkumarINW4.jpg

രാംലീല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ച സുരേഷ് കുമാറിന്റെ വിശേഷങ്ങള്‍...

സിനിമാ സമരം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ നില്‍ക്കുമ്പോഴാണ് സുരേഷ്‌കുമാറിനെത്തേടി മറ്റൊരു സന്തോഷ വാര്‍ത്ത എത്തുന്നത്. അഭിനയിക്കാന്‍ ഒരു അവസരം.

നിര്‍മ്മാണം, വിതരണം തുടങ്ങി 37 വര്‍ഷമായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്കുവേണ്ടി ഇപ്പോള്‍ ഒരു കഥാപാത്രം അണിയറയില്‍ തയാറായതും, രാംലീല എന്ന ദിലീപ് ചിത്രത്തില്‍ അഭിനയിച്ചതുമെല്ലാം അത്ഭുതമായാണ് സുരേഷ് കുമാറിന് തോന്നുന്നത്.

ഭാര്യ മേനകയും മകള്‍ കീര്‍ത്തിയും അഭിനയ രംഗത്ത് ഉണ്ടെങ്കിലും താനൊരിക്കലും നടനാകുമെന്ന് കരുതിയില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു. തന്റെ അഭിനയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് സുരേഷ് കുമാര്‍....

37 വര്‍ഷമായി സിനിമ ഫീല്‍ഡിലുണ്ട്. അഭിനയരംഗത്തേക്ക് വരാന്‍ വൈകിയത്?


യാദ്യച്ഛികമായി സംഭവിച്ച കാര്യമാണത്. ഏഴ് മാസം മുന്‍പ് ഡയറക്ടറും സ്‌ക്രിപ്റ്റ് റൈറ്ററുമായ സച്ചി എന്റെ അനന്തരവന്‍ സന്ദീപ് സേനനെ വിളിച്ചു.സുരേഷേട്ടന് പറ്റിയ ഒരു റോളുണ്ട്. രാഷ്ട്രീയക്കാരന്റെ വേഷമാണ്. ദിലീപ് നായകനാകുന്ന രാംലീല യാണ് ചിത്രം. നിങ്ങള്‍ ഒന്നു സംസാരിക്കണം..

സന്ദീപ് എന്നെ വിളിച്ചുപറഞ്ഞു::അമ്മാവന് ഒരു കഥാപാത്രത്തിന്റെ ഓഫര്‍ വന്നിട്ടുണ്ട്. ചെയ്താല്‍ നന്നായിരിക്കും.. ഞാന്‍ അവനോട് ചോദിച്ചു അറിയാന്‍ വയ്യാത്ത ജോലി എങ്ങനെ ചെയ്യും?? പക്ഷേ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ വെറുതേ ഒന്ന് ചെയ്തു നോക്കാമെന്നായി ഞാന്‍.

ഇതിന്റെ ആവശ്യത്തിനായി പ്രൊഡക്ഷന്‍ മാനേജര്‍ നോബിള്‍ വിളിക്കുമ്പോഴേ എന്റെ കാലിനു വിറതുടങ്ങും. ഏഴെട്ട് ദിവസത്തെ ഷൂട്ടിംഗായിരുന്നു.

ഇത്രയും നീളമുള്ള വേഷമൊക്കെ എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുമോ എന്നൊക്കെ ടെന്‍ഷനുണ്ടായിരുന്നു. ചെയ്തില്ലെങ്കില്‍ ചെയ്തില്ലെന്നേയുള്ളൂ. മോശമായാല്‍ എല്ലാവരുടേയും മുന്‍പില്‍ നാണക്കേടാകും എന്നുള്ള തോന്നലുകളായിരുന്നു മനസില്‍.

ആദ്യ ദിവസത്തെ ഷൂട്ടിംഗ് എങ്ങനെയുണ്ടായിരുന്നു?


ഷൂട്ടിംഗ് ആരംഭിക്കുന്ന അന്നുതന്നെയായിരുന്നു അസോസിയേഷന്റെ മീറ്റിംഗ്. അന്ന് സിനിമാ സമരവുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസര്‍മാരുമായുള്ള പ്രശ്നം നടന്നുകൊണ്ടിരിക്കുകയാണ്. ടോമിച്ചന്‍ മുളകുപാടമാണ് രാംലീലയുടെ പ്രൊഡ്യൂസര്‍. മീറ്റിംഗില്‍ ടോമിച്ചനുമുണ്ട്.

വലിയ പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ ടോമിച്ചന്‍ അവിടെനിന്ന്് എന്നെ കണ്ണും കയ്യും കാണിക്കുന്നുണ്ട് പോകാമെന്ന്്. മൂന്ന് മണിക്ക് മീറ്റിംഗ് കഴിഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി ലൊക്കേഷനിലെത്തി.

ചെന്നിറങ്ങുമ്പോള്‍ കാണുന്നത് വലിയ ഫ്ളക്‌സും എന്റെ കട്ടൗട്ടും ഒക്കെവച്ച് സെറ്റ് റെഡിയാക്കിയിരിക്കുന്നതാണ്. അതുകൂടി കണ്ടപ്പോള്‍ ടെന്‍ഷന്‍ കൂടി.

പക്ഷേ എല്ലാവരും എനിക്കറിയാവുന്ന ആളുകള്‍. ഒന്നാമത്തെ ദിവസം കഴിഞ്ഞപ്പോള്‍ പേടിയൊക്കെ പോയി. സിനിമയില്‍ എന്റെ തുടക്കം അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്.

അതുകൊണ്ട് ടെക്നിക്കല്‍ വശങ്ങള്‍ അറിയാമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഒരിക്കലും ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്യാന്‍ കഴിഞ്ഞു എന്നത് വളരെ വലിയ കാര്യമാണ്.

uploads/news/2017/03/89978/sureshkumarINW.jpg

TRENDING NOW