Tuesday, October 17, 2017 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Mar 2017 03.00 PM

വലിയ ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോള്‍ പുരപ്പുറത്ത് ഇരിക്കുന്ന സാധനം കണ്ട് വീട്ടുകാര്‍ ഞെട്ടി

uploads/news/2017/03/89969/car.jpg

വലിയ ശബ്ദം കേട്ടാണു വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയത്. ആ കാഴ്ച കണ്ട് അവര്‍ അക്ഷരാര്‍ത്ഥില്‍ ഞെട്ടി. ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോള്‍ കണ്ടതു പുരപ്പുറത്ത് എവിടെ നിന്നു വന്നതെന്നറിയാതെ ഒരു ഹോണ്ട എസ് യു വി ഇരിക്കുന്നു. ആദ്യം വീട്ടുകാര്‍ കാര്യമറിയാതെ കുഴങ്ങി. കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അല്‍പ്പം കൗതുകമുണര്‍ത്തുന്ന കാര്യങ്ങള്‍. ഡ്രൈവിങ്ങ് പഠിച്ചു തുടങ്ങുന്നവര്‍ക്കു പറ്റുന്ന അബദ്ധം തന്നെയാണ് ഇവിടെയും സംഭവിച്ചത്.

മറ്റൊരു വാഹനം മുന്നില്‍ വന്നപ്പോള്‍ ഡ്രൈവര്‍ ഒന്നു ബ്രെയ്ക്കു ചവിട്ടാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ ബ്രെയ്ക്കിനു പകരം ചവിട്ടിയത് ആക്‌സിലറേറ്ററിലായിപ്പോയി. 70 കിലോമീറ്റര്‍ സ്പീഡില്‍ വന്ന വാഹനത്തിന് ആക്‌സിലറേറ്റര്‍ കൂടി കൊടുത്തതോടെ വാഹനം നിലത്തുതൊടാതെ പറന്നു. ചെന്നു നിന്നതാകട്ടെ ഹൈവേയുടെ വശത്തായി ഇരിക്കുന്ന വീടിന്റെ മേല്‍ക്കൂരയിലും. വാഹനം വീടിന്റെ മുകളില്‍ പതിക്കുന്ന അരമണിക്കൂര്‍ പുരപ്പുറത്തിരുന്ന വാഹനത്തില്‍ ഇരുന്ന ശേഷമാണു ഡ്രൈവറെ പുറത്തിറക്കാന്‍ കഴിഞ്ഞത്.

Ads by Google
Advertisement
Wednesday 15 Mar 2017 03.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW