Wednesday, February 21, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Mar 2017 03.29 PM

ഇന്ത്യന്‍ നിരത്തുകളില്‍ ഇനി നിസ്സാന്‍ കിക്കസ്

uploads/news/2017/03/89968/auto.jpg

ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍ പുതിയ വാഹനത്തെ വിപണിയില്‍ എത്തിക്കുന്നു. സ്‌പോര്‍ട് യൂട്ടിലിറ്റി ശ്രേണിയില്‍ എതിരാളികളെ പിന്നിലാക്കാന കിക്ക്‌സ് എസ്‌യുവി മോഡലിലെയാണ് നിസാന്‍ ഇന്ത്യയിലെത്തിക്കുന്നത്. ഇതോടെ ഈ ശ്രേണിയില്‍ മികച്ച മുന്നേറ്റം കൊയ്യുന്ന വിറ്റാര ബ്രെസയ്ക്ക് ശക്തനായ എതിരാളിയായിരിക്കും.

അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന റെനോ ക്യാപ്ച്ചറിന്റെ പ്ലാറ്റ്‌ഫോം ആധാരമാക്കിയാണ് കിക്ക്‌സ് നിര്‍മിക്കുന്നത്. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച പ്ലാറ്റ്‌ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്‌ഫോം. നിലവില്‍ എന്‍പതിലേറെ രാജ്യങ്ങളില്‍ വില്‍പ്പനയുള്ള മോഡലാണ് കിക്ക്‌സ്.

ക്യാപ്ച്ചര്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണമെങ്കിലും രൂപത്തിലും ഭാവത്തിലും പൂര്‍ണമായും വ്യത്യസ്തനാണ് കിക്ക്‌സ്. മുന്‍ ഭാഗത്തിന് പതിവ് നിസാന്‍ കാറുകളുമായി സാമ്യമുണ്ടെങ്കിലും പിന്‍ ഭാഗം പൂര്‍ണമായും വേറിട്ട ഡിസൈനിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെക്കെത്തുന്ന കിക്ക്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 110 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ എഞ്ചിന്‍ തന്നെ ഇന്ത്യയിലെത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

4295 എംഎം നീളവും 1760 എംഎം വീതിയും 1590 എംഎം ഉയരവും 2610 എംഎം വീല്‍ബേസുമാണ് ബ്രസീലിയന്‍ കിക്ക്‌സിനുള്ളത്. ശക്തമായ മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി സെഗ്‌മെന്റില്‍ വിറ്റാര ബ്രെസയ്ക്ക് പുറമേ ഹ്യുണ്ടായി ക്രേറ്റ, റെനോ ഡഡ്റ്റര്‍ എന്നീ മോഡലുകളെയാണ് കിക്ക്‌സിന് നേരിടേണ്ടിവരുന്നത്.

Ads by Google
TRENDING NOW