Sunday, October 21, 2018 Last Updated 4 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Mar 2017 09.19 AM

ഈ ദുഖം കേരളം ഏറ്റെടുക്കണം; സത്യം പുറത്തു വരാന്‍ ഒന്നിക്കണമെന്ന് ലാലു അലക്‌സ്

uploads/news/2017/03/89899/mishel.jpg

ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേര്‍ന്ന് ലാലു അലക്‌സ്. മിഷേലിന്റെ വീട് സന്ദര്‍ശിച്ച ശേഷം കുറ്റവാളികളെ കണ്ടു പിടിക്കണമെന്ന് വികാര നിര്‍ഭരനായി ലാലു അലക്‌സ് പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സംസാരിച്ചത്.

ഞാനിന്ന് മിഷേലിന്റെ വീട്ടില്‍ പോയിരുന്നു. ആ കുടുംബത്തിന്റെ ദുഖം കണ്ടാല്‍ എല്ലാവരുടെയും ചങ്കു തകരും. പഠിക്കാന്‍ മിടുക്കിയായ, നല്ല അന്തസുള്ള കുടുംബത്തിലെ കുട്ടിയായിരുന്നു അവള്‍. ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ എങ്ങനെയാണ് കുഞ്ഞുങ്ങളെ ധൈര്യത്തോടെ പുറത്തേയ്ക്ക് വിടുന്നത്.

ഈ സംഭവങ്ങള്‍ നടക്കുന്നത് അന്യദേശത്തല്ലാ നമ്മുടെ നാട്ടിലാണ്. പള്ളിയില്‍ പോയി തിരികെ വരും വഴിയാണ് അവള്‍ക്ക് അപകടം സംഭവിച്ചത്. പോലീസ് ആത്മഹത്യയാണെന്ന് പറയുമ്പോഴും അവളുടെ വീട്ടുകാര്‍ക്ക് ഉറപ്പുണ്ട് അങ്ങനെയല്ലെന്ന്. മകളെക്കുറിച്ച് കുടുംബത്തിനല്ലാതെ വേറെ ആര്‍ക്കാണ് അറിയുക. അതു കൊണ്ട് ആ കുടുംബത്തിന്റെ ദുഖം കേരളം ഏറ്റെടുക്കണം.

കലൂര്‍ പള്ളിയില്‍ നിന്നാണ് അവള്‍ ഇറങ്ങി വരുന്നത് നമ്മള്‍ എല്ലാവരും കണ്ടതാണ്. എനിക്കുറപ്പാണ് ആ കുറ്റവാളിയെ കുടുക്കാന്‍ സെന്റ് ആന്റണി ഒരു തെളിവു വെച്ചിട്ടുണ്ട്. ഇതിനു പിന്നിലെ സത്യം എന്താണെന്ന് അറിയണം. എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് ലാലു അലക്‌സ് ആവശ്യപ്പെട്ടു.

Ads by Google
Wednesday 15 Mar 2017 09.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW