Wednesday, May 23, 2018 Last Updated 8 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Mar 2017 03.46 PM

അമ്മയെ വഞ്ചിച്ച് ഇവളെപോലൊരുത്തിയെ സ്നേഹിച്ച ഞാന്‍ ജീവിക്കാന്‍ അര്‍ഹനല്ല; മകന്റെ ആത്മഹത്യാക്കുറിപ്പിനു മുന്നില്‍ ഞെട്ടിപ്പോയ ഒരമ്മ

അമ്മയോടൊപ്പം അമ്പലത്തില്‍ പോയി. അമ്മയുടെ കൈ കൊണ്ട് ചോറുണ്ണണമെന്ന് വാശിപിടിച്ചു. അവനെ കളിയാക്കിയെങ്കിലും വാത്സല്യനിധിയായ അമ്മ അവനെ കൊച്ചുകുഞ്ഞിനേപ്പോലെ പരിചരിച്ചു. ആ സമയമത്രയും അമ്മയോടൊപ്പം ചെലവഴിച്ച അവന്‍ അവര്‍ക്ക് ഒരായിരം ഉമ്മ നല്‍കിയാണ് ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് മുറിതുറന്ന് രാഹുലിനെ വിളിക്കാനെത്തിയ അമ്മ കണ്ടത്
uploads/news/2017/03/89595/lovestorymuredr.jpg

പ്രണയിക്കുന്നത് തെറ്റല്ല.
പക്ഷേ ആളെ അറിഞ്ഞ്
പ്രണയിക്കൂ. ഒന്ന് ശ്രദ്ധിച്ചാല്‍ മനസിലാകും അവള്‍
അല്ലെങ്കില്‍ അവന്‍
പ്രശ്നക്കാരനാണോ എന്ന്...മനോവൈകല്യമുള്ളവര്‍
ആരൊക്കെയാണെന്ന്...

കാമുകന്‍ കാമുകിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തി, പ്രണയം നിരസിച്ച കാമുകിയുടെ മുഖത്തും ശരീരത്തിലും ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചു, കാമുകിയെ വാക്കത്തികൊണ്ട് തുരുതുെര വെട്ടിയ ശേഷം കാമുകന്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി, പ്രണയിനിയെ കൊന്ന് കുഴിച്ചുമൂടി തുടങ്ങിയ വാര്‍ത്തകള്‍ ഇന്ന് മാധ്യമങ്ങളിലൂടെ നാം എന്നും അറിയുന്നുണ്ട്. നമ്മുടെ യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും എന്താണ് സംഭവിക്കുന്നത്..

പ്രണയത്തെ പരിശുദ്ധമായി കണ്ട കാലം എവിടെയോ പോയ്മറഞ്ഞു. പുതിയ തലമുറയുടെ ചിന്തകളും കാഴ്ചപ്പാടുകളും മാറിക്കഴിഞ്ഞു. ഫേസ്ബുക്കിലും വാട്ട്സാപ്പിലും കുരുങ്ങിക്കിടക്കുകയാണ് പുതു തലമുറയിലെ പ്രണയചിന്തകള്‍.

പ്രണയം വികലമാകുന്ന ഈ കാലഘട്ടത്തില്‍ ഒന്ന് പ്രണയിക്കാന്‍ പേടിതോന്നുന്നുവെന്നാണ് യുവതീയുവാക്കള്‍ പറയുന്നത്... ചില അനുഭവങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുന്നതുമാണ്...

ഡല്‍ഹിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായ സനലിന്റെ അനുഭവമാണ്. ഓഫീസില്‍നിന്ന് വൈകുന്നേരം വീട്ടിലെത്തിയ രാഹുല്‍ പതിവില്ലാതെ വലിയ ഉത്സാഹത്തിലായിരുന്നു.

അമ്മയോടൊപ്പം അമ്പലത്തില്‍ പോയി. അമ്മയുടെ കൈ കൊണ്ട് ചോറുണ്ണണമെന്ന് വാശിപിടിച്ചു. അവനെ കളിയാക്കിയെങ്കിലും വാത്സല്യനിധിയായ അമ്മ അവനെ കൊച്ചുകുഞ്ഞിനേപ്പോലെ പരിചരിച്ചു.

ആ സമയമത്രയും അമ്മയോടൊപ്പം ചെലവഴിച്ച അവന്‍ അവര്‍ക്ക് ഒരായിരം ഉമ്മ നല്‍കിയാണ് ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് മുറിതുറന്ന് രാഹുലിനെ വിളിക്കാനെത്തിയ അമ്മ കണ്ടത് വിഷം കഴിച്ച് മരിച്ച മകന്റെ ശരീരമായിരുന്നു. കട്ടിലില്‍ അവന്റെ ചാരെ ഒരു കത്തും ഫോട്ടോയും കൂടിയുണ്ടായിരുന്നു..

പ്രിയപ്പെട്ട അമ്മയ്ക്ക്, ഇത് നീതുവിന്റെ ഫോട്ടോയാണ്. അമ്മയെ വഞ്ചിച്ച് ഇവളെ ഞാന്‍ സ്നേഹിച്ചിരുന്നു. പക്ഷേ അവള്‍ക്കിപ്പോള്‍ എന്നെ വേണ്ട. ഏറ്റവും വലിയ സത്യമായ അമ്മയെ വഞ്ചിച്ച് ഇവളെപോലൊരുത്തിയെ സ്നേഹിച്ച ഞാന്‍ ഈ ലോകത്ത് ജീവിക്കാന്‍ അര്‍ഹനല്ല. അമ്മ എന്നോട് ക്ഷമിക്കണം..

ഈ സംഭവം പറയുമ്പോള്‍ തന്റെ ആ കൂട്ടുകാരനെക്കുറിച്ചോര്‍ത്ത് സനലിന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എറണാകുളത്തെ പ്രശസ്തനായ ഒരു സെക്കോളജിസ്റ്റിന്റെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇതൊക്കെ സിനിമയില്‍ മാത്രം സംഭവിക്കുന്ന കാര്യങ്ങളല്ലെന്ന് ഉറപ്പിക്കുന്നവയും കൂടിയാണ്.

സാധാരണ കുടുംബത്തില്‍ നിന്നുള്ള പെണ്‍കുട്ടിയായിരുന്നു അനിത. അന്യനാട്ടില്‍ അധ്യാപികയായി പോയ അവള്‍ ഒരാളുമായി പ്രണയത്തിലായി. ഒരിക്കല്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍നിന്നും വീട്ടില്‍ പോവുകയാണെന്നുപറഞ്ഞ് പോയ അനിതയെ കാമുകനൊപ്പം അയാളുടെ വീട്ടില്‍നിന്ന് അയല്‍വാസി പിടികൂടി.

uploads/news/2017/03/89595/lovestorymuredr1.jpg

പോലീസിലേ ല്‍പ്പിച്ചു. നാണക്കേടായെങ്കിലും മാതാപിതാക്കള്‍ അവരുടെ വിവാഹം നടത്താന്‍ തീരുമാനിച്ചു. പക്ഷേ അനിതയ്ക്ക് അതൊന്നും പ്രശ്നവുമല്ലായിരുന്നു. തിരിച്ച് ജോലിസ്ഥലത്തെത്തിയ അനിത രണ്ട് മാസത്തിനിടയില്‍ മറ്റ് രണ്ടുപേരുമായും പ്രണയത്തിലായി.

ഇതറിഞ്ഞ പ്രതിശ്രുത വരന്‍ ജോലിസ്ഥലത്ത് വന്ന് അവളെ ഉപദ്രവിച്ചു. കയ്യില്‍ കരുതിയ കുപ്പിയിലെ ആസിഡ് അവളുടെ ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു. ഓടി മാറിയതുകൊണ്ട് അവളുടെ കൈകള്‍ മാത്രമേ പൊള്ളിയിരുന്നുള്ളൂ.

അവള്‍ നിഷ്‌കരുണം അയാളെ തള്ളിക്കളയുകയാണുണ്ടായത്. ഒടുവില്‍ അയാളെ മാനസികരോഗാശുപത്രിയിലെത്തിക്കേണ്ടി വന്നു.

ആ സമയത്ത് അവളുടെ മാതാപിതാക്കള്‍ തന്നെയാണ് പറയുന്നത് എട്ടാം ക്ലാസ് മുതല്‍ കണ്ണില്‍ കണ്ടവരെയൊക്കെ മകള്‍ പ്രണയിച്ചിരുന്നെന്നും, അപ്പോഴത്തെ കാര്യസാധ്യം കഴിഞ്ഞാല്‍ അയാളെ ഉപേക്ഷിക്കുമെന്നുമൊക്കെയുള്ള സത്യം.

കേസ് നമ്പര്‍ മൂന്ന്. ക്ലാസിലെ അത്യാവശ്യം സ്മാര്‍ട്ടും ഓവര്‍സ്മാര്‍ട്ടുമായ പയ്യനായിരുന്നു അസര്‍. പെണ്‍കുട്ടികളെല്ലാം അവനോട് കൂട്ടുകൂടാന്‍ മത്സരിച്ചിരുന്നു. അല്‍പ്പം സാഹിത്യവും കവിതയെഴുത്തുമൊക്കെയുണ്ടായിരുന്ന അവന്‍ മീരയോട് അടുത്തത് വളരെ പെട്ടെന്നാണ്.

അവര്‍ ആരും അസൂയപ്പെടുന്ന സുഹൃത്തുക്കളായി. പക്ഷേ അവളുടെയുള്ളില്‍ അസര്‍ സുഹൃത്തിനേക്കാളുപരി തന്റെ പ്രണയിതാവിന്റെ സ്ഥാനത്തായിരുന്നു. അവനൊരിക്കലും മീരയെക്കുറിച്ച് അങ്ങനെ ചിന്തിച്ചതുമില്ല.

ക്ലാസിലെ മറ്റൊരു പെണ്‍കുട്ടിയുമായി അസര്‍ അടുപ്പത്തിലാണെന്നറിഞ്ഞ മീര അവനെ തന്റെ ഇഷ്ടം അറിയിച്ചു. പക്ഷേ അവന്‍ അവളെ പറഞ്ഞുമനസിലാക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. അന്നേ ദിവസം അവള്‍ ആരോടും ഒന്നും പറയാതെ ക്ലാസില്‍നിന്ന് ഇറങ്ങി പോവുകയും ചെയ്തു.

വൈകിട്ട് ക്ലാസ് വിട്ട് വീട്ടിലെത്തിയ അസറിന് ഒരുഫോണ്‍ വന്നു. മീര സീരിയസായി ഹോസ്പിറ്റലിലാണ്. കൈയിലെ ഞരമ്പ് മുറിച്ചുവത്രേ. വിളിച്ചത് അവളുടെ സഹോദരി തന്നെയാണ്. ജീവന്‍ രക്ഷിക്കാനായെങ്കിലും അവളിപ്പോഴും ചികിത്സയില്‍ത്തന്നെയാണ്.

നല്ല പ്രണയങ്ങള്‍ തിരിച്ചറിയാം...


സൈക്കോളജിസ്റ്റായ സോണി തോമസ് പ്രണയത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു പറയുന്നു. 'ഇത്തരത്തില്‍ ഓരോ നെഗറ്റീവ് അനുഭവവും ഇന്നത്തെ കുട്ടികള്‍ക്ക് പ്രണയിക്കാന്‍ പോലുമറിയില്ലെന്നു തെളിയിക്കുന്നതാണ്.

പ്രണയത്തില്‍ കാമുകന്റെയും കാമുകിയുടേയും റോള്‍ എന്താണ്, നിലയും പരിധിയും എന്താണ് എന്നൊക്കെ മനസിലാക്കാത്തതാണ് പ്രണയങ്ങള്‍ ഇത്തരത്തില്‍ അക്രമണകരമാകാന്‍ കാരണം.

മാനസിക, വൈകാരിക പക്വത നഷ്ടപ്പെട്ട് പോകുന്നതും ഒരു കാരണമാണ്. പ്രണയിക്കുന്നയാളുടെ നഖവും മുടിയും പല്ലും അടക്കം എല്ലാം തന്റേതാണെന്ന വികലമായ ധാരണയാണ് മിക്കവര്‍ക്കും.

വൈകാരികതയ്ക്കകത്തെ സഹനശക്തിയില്ലായ്മയാണ് മറ്റൊരു കാരണം. പണ്ടത്തെ ആളുകള്‍ ഇത്രയും വൈകാരികമായി ചിന്തിക്കുന്നവരല്ലായിരുന്നു. ഇന്നത്തെ കാലത്ത് ഒരു ചെറിയ വാക്ക് മതി വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറാന്‍.

ഇങ്ങനെ പക്വതയില്ലാത്ത ആളുകള്‍ പ്രണയത്തെ വികലമായിട്ടാണ് കാണുന്നത്. അതുകൊണ്ട് യാഥാര്‍ത്യമല്ലാത്ത പൊസസീവ്നസിലേക്ക് പ്രണയം വഴിമാറും.

uploads/news/2017/03/89595/lovestorymuredr2.jpg

ചില ആളുകളുമായി അടുപ്പം ഉണ്ടാവുന്നത് ആരോഗ്യകരമല്ല. പുറമേ കണ്ടാല്‍ മനസിലാക്കാന്‍ പറ്റാത്ത ചില മാനസിക വൈകല്യങ്ങളുണ്ട് അവരുടെയുളളില്‍. ചിലരുടെ എക്ര്ടീമിറ്റിയില്‍ നിന്ന് നമുക്കത് മനസിലാക്കാന്‍ സാധിക്കും.

ഇങ്ങനെ സ്വഭാവ വൈകല്യമുള്ളവരുടെ എണ്ണം വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പ്രണയത്തിലേക്ക് ചെന്ന് ചാടാനും അതില്‍നിന്ന് നെഗറ്റീവ് റിസള്‍ട്ട് ഉണ്ടാക്കാനും ശ്രമിക്കും..അത്തരക്കാര്‍ക്ക് ഒരു ബന്ധം നന്നായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല.

ഇ.യു.പി.ഡി (ഇമോഷണലി അണ്‍സ്റ്റേബിള്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍)


ആകര്‍ഷകമായ സ്വഭാവമുള്ള ഇത്തരം വ്യക്തിത്വക്കാര്‍ ബന്ധങ്ങള്‍ പെട്ടെന്നുണ്ടാക്കാന്‍ കഴിവുള്ളവരാണ്. ഇവര്‍ക്ക് സ്ഥിരമായ വികാരമില്ല. ചിലപ്പോള്‍ സ്നേഹം പൂത്തുതളിര്‍ക്കും. ചിലപ്പോള്‍ ഭയങ്കരമായ സ്‌നേഹ ശൂന്യത വരും.

സാധാരണ ഗതിയില്‍ അപൂര്‍വ്വമായ നിമിഷങ്ങളിലേ നമ്മള്‍ വിഷാദത്തിന്റെ അടിത്തട്ടിലേക്ക് പോകൂ. പക്ഷേ ഇ.യു.പി.ഡി ക്കാര്‍ മിക്കപ്പോഴും അകാരണമായി വിഷാദത്തില്‍ മുങ്ങിക്കിടക്കും. ചാടിക്കയറി ആരോടും പ്രണയമാണെന്ന് പറയും, പ്രണയിക്കുന്ന ആളുടെ മുന്നില്‍ ആളാവാന്‍ എന്തും ചെയ്യും. ഒരുതരം റിമോ സ്റ്റെല്‍ !

നമ്മള്‍ വിചാരിക്കും നമ്മളോട് എത്ര സ്നേഹമുണ്ടായിട്ടാണ് ഇത്ര റിസ്‌ക് എടുത്തതെന്ന്. പ്രണയിനിയോട് ഇഷ്ടമാണെന്ന് പറയുമ്പോള്‍ മറുപടി കൊടുത്തില്ലെങ്കില്‍ മദ്യപിക്കാന്‍ പോവുക, മരിക്കാന്‍ പോവുക തുടങ്ങിയവയൊക്കെ ചെയ്യുമെങ്കിലും അടുത്ത ഘട്ടത്തില്‍ ഇവര്‍ നേരെ എതിര്‍ സ്വഭാവം കാണിക്കും.

മിക്കവാറും സ്ത്രീകള്‍ക്കാണീ സ്വഭാവം കൂടുതല്‍. കാണാന്‍ നല്ലമിടുക്കിയായ ഒരു കുട്ടി ക്ലാസിലെ അത്ര മിടുക്കനല്ലാത്ത പയ്യനുമായി അടുപ്പത്തിലാവുകയും, നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നന്ന് പറയുകയും ചെയ്യുന്നു. അവനതിലങ്ങ് മയങ്ങി പോകും.

പക്ഷേ പെട്ടെന്നുതന്നെ അവനെ ഒഴിവാക്കുന്നത് അവന്റെ ഉള്ളില്‍ പ്രതികാര ചിന്ത ഉണര്‍ത്തും. സ്നേഹംതന്നിട്ട് പെട്ടെന്നത് പിന്‍വലിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ആരും തകര്‍ന്നുപോകും. പ്രണയനൈരാശ്യം ഉണ്ടാവുമ്പോള്‍ മദ്യപിക്കുകയോ, ഒറ്റയ്ക്കിരിക്കുകയോ, യാത്രപോവുകയോ ഒക്കെ ചെയ്യുന്നതാണ് നോര്‍മലായുള്ള അവസ്ഥ.

ആസിഡൊഴിച്ചിട്ടുപോവുന്ന ആളുകളുടെയൊക്കെ മാനസികാവസ്ഥ ഇതാണ്. അവള്‍ക്ക് അല്ലെങ്കില്‍ അവന് സൗന്ദര്യമുണ്ടായിട്ടല്ലേ എല്ലാവരും പിറകെ നടക്കുന്നത്, അല്ലെങ്കില്‍ എനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും വേണ്ട എന്നൊക്കെയുള്ള ചിന്തയാണ് ഇവര്‍ക്ക്. ഈ മനോഭാവമുളളവര്‍ പ്രണയത്തിലേര്‍പ്പെട്ടാല്‍ ആ ബന്ധം തകരുമെന്നതില്‍ സംശയമില്ല.

മറ്റൊന്ന് ആകര്‍ഷണത്തിന്റെ കാലത്തുതന്നെ ഭയങ്കരമായ പൊസസീവ്‌നസ് വച്ചാല്‍ അതായത് അവള്‍ എന്റെ മാത്രമാണ്, എന്നോടല്ലാതെ മറ്റാരോടും സംസാരിക്കരുത്, താന്‍ പറയുന്ന വേഷങ്ങളേ ധരിക്കാവൂ, പുറത്തിറങ്ങരുത്, എപ്പോഴും തന്നോടുമാത്രം സംസാരിക്കണം തുടങ്ങിയ നിബന്ധന വയ്ക്കുന്നവര്‍. ഇവരുടെ ബന്ധങ്ങളും നിലനില്‍ക്കില്ല.

ഇന്ന് കുട്ടികളെ നമ്മള്‍ വളര്‍ത്തുന്നത് എല്ലാകാര്യങ്ങളും സാധിച്ചുകൊടുത്താണ്. പണമില്ലെങ്കിലും വാങ്ങി കൊടുക്കും. എന്തെങ്കിലും കിട്ടാതെ വരുമ്പോള്‍ കുട്ടികള്‍ നിലത്തുകിടന്നുരുളും, സ്വയം കടിച്ചു മുറിവേല്‍പ്പിക്കും, സാധനങ്ങള്‍ വലിച്ചെറിയും,ആത്മഹത്യാഭീഷണി മുഴക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ കാര്യം സാധിച്ചുകിട്ടുമെന്ന് അവനറിയാം.

ഈ കുഞ്ഞുങ്ങളൊക്കെ സമൂഹത്തിലേക്കിറങ്ങുമ്പോഴും ഇങ്ങനെതന്നെയാണ്. തിരിച്ചടികള്‍ കിട്ടുമ്പോള്‍ തകര്‍ന്നുപോകും. പ്രണയത്തിലാണെങ്കിലും അങ്ങനെയാണ് സംഭവിക്കുന്നത്.

അതുകൊണ്ട് കുട്ടികളെ വളര്‍ത്തുമ്പോള്‍ അവരെ പക്വതയോടുകൂടി വളര്‍ത്തുക. അതിന് മാതാപിതാക്കള്‍ നല്ല ചിന്തയോടുകൂടിയവരാകണം. കുട്ടികളാണ് നാളെയുടെ സ്വത്ത്. അവര്‍ വികലമായ ചിന്തയുള്ളവരാകാതിരിക്കട്ടെ....

വിവരങ്ങള്‍ക്ക് കടപ്പാട്:
സോണി തോമസ്
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

ഷെറിങ്ങ് പവിത്രന്‍

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW