Monday, February 19, 2018 Last Updated 22 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Mar 2017 03.39 PM

മൈലാഞ്ചി മൊഞ്ചുള്ള പെണ്ണേ...

uploads/news/2017/03/89591/mehadhi.jpg

പെണ്‍പിള്ളേരുടെ മൊഞ്ചുകൂട്ടുന്ന മൈലാഞ്ചി, കൈകളിലെ ഈ ചിത്രപ്പണികളോടുള്ള പ്രിയം പെണ്‍കുട്ടികള്‍ക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വീട്ടില്‍ അരച്ചിടുന്ന മൈലാഞ്ചി മുതല്‍ കോണ്‍ മൈലാഞ്ചിയില്‍ വരെയെത്തി നില്‍ക്കുന്നു ഈ മൊഞ്ച്.

വിവാഹവേദിയിലും ആഘോഷങ്ങള്‍ക്കും മാത്രം മൈലാഞ്ചി അണിഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. ഇടയ്ക്ക് മൈലാഞ്ചി മൊഞ്ചൊന്ന് കുറഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.

വീടുകളിലെ മൈലാഞ്ചിയില്‍ തുടങ്ങി കോണ്‍മൈലാഞ്ചിയില്‍ വരെയെത്തി നില്‍ക്കുന്നു ഈ മൈലാഞ്ചി വസന്തം.

വീടുകളില്‍ വളര്‍ത്തിയിരുന്ന മൈലാഞ്ചിച്ചെടിയില്‍ നിന്നും ഇലകള്‍ പറിച്ചെടുത്ത് അരച്ച് മൈലാഞ്ചി അണിഞ്ഞിരുന്നവരായിരുന്നു പണ്ടുകാലത്തുള്ളവര്‍.

എന്നാല്‍ ഇന്നതിനൊന്നും ആര്‍ക്കും സമയമില്ല. ഇന്ന് പലതരത്തിലുള്ള മൈലാഞ്ചിക്കൂട്ടുകള്‍ വിപണികളില്‍ നിന്നും ബ്യൂട്ടിപാര്‍ലറുകളില്‍നിന്നും ലഭിക്കുമ്പോള്‍ ആരെങ്കിലും ഇത്ര കഷ്ടപ്പെടുമോ?

uploads/news/2017/03/89591/mehadhi1.jpg

താരമാകുന്ന കോണ്‍ മൈലാഞ്ചികള്‍


വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകള്‍ കോണ്‍ മൈലാഞ്ചി ഉപയോഗിച്ചിടാം. മൈലാഞ്ചികളിലും വ്യത്യസ്ത ഡിസൈനുകളുണ്ട്. ഭൂരിഭാഗം പെണ്‍കുട്ടികള്‍ക്കും അറേബ്യന്‍ ഡിസൈനുകളോടാണ് താല്പര്യം. കാരണമെന്താണെന്നല്ലേ.

അതിനല്‍പ്പം സൗന്ദര്യം കൂടുതലാണ്. 20 രൂപ മുതല്‍ 500 രൂപ വരെയുള്ള കോണ്‍ മൈലാഞ്ചികള്‍ വിപണിയിലുണ്ട്. ഈ മൈലാഞ്ചി ഡിസൈനുകളൊന്നു പരീക്ഷിച്ച് നോക്കൂ. നിങ്ങളുടെ മൊഞ്ചും കൂടട്ടെ.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
TRENDING NOW