Wednesday, March 15, 2017 Last Updated 51 Min 18 Sec ago English Edition
Todays E paper
Monday 13 Mar 2017 03.13 PM

വീണ്ടും മീര

uploads/news/2017/03/89244/meeravasudeav1.jpg

ലേഖാ രമേശനായി മലയാള മനസ്സില്‍ ഇടം നേടിയ തന്മാത്രയിലെ നായിക മീര വാസുദേവ് ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മലയാള സിനിമയിലെത്തുന്നു...

വളര്‍ന്നു പോയതറിയാതെ വിരുന്നു വന്നൊരു ബാല്യത്തെക്കുറിച്ച് തന്മാത്രയില്‍ ഒരു മനോഹര ഗാനമുണ്ട്. ഗാനത്തിലുടനീളം അമ്മമനസ്സിന്റെ വിങ്ങലും ആശങ്കയും സ്വപ്നങ്ങളുമാണുള്ളത്. മീര വാസുദേവനെന്ന അഭിനേത്രിയെ മലയാളപ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കാന്‍ തന്മാത്രയിലെ ആ ഗാനം മാത്രം മതി. വൈകാരികമായ പ്രതിസന്ധികള്‍ നേരിടുന്ന ഭാര്യയായും അമ്മയായും സിനിമയിലുടനീളം മീര നിറഞ്ഞു നിന്നു.

ഭാര്യയെന്ന നിലയില്‍ പതറിപ്പോകുന്ന സന്ദര്‍ഭങ്ങളില്‍ പോലും മക്കളെ ഒന്നുമറിയിക്കാത്ത ചിറകിലൊളിപ്പിച്ച ആ അമ്മ കഥാപാത്രം ഇന്നും പ്രേക്ഷകമനസ്സില്‍ മയില്‍പ്പീലിതുണ്ടു പോലെ അവശേഷിക്കുന്നു.

അതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു അമ്മ കഥാപാത്രമായി കുഞ്ഞുമനസ്സിന്റെ നിഷ്‌കളങ്കതയും അവരുടെ ചുറ്റുപാടും വിളിച്ചോതുന്ന ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകമനസ്സില്‍ ഇടം പിടിക്കാനൊരുങ്ങുകയാണ് മീര. പുതിയ വിശേഷങ്ങള്‍ക്കൊപ്പം മലയാള സിനിമ തന്ന ചെറിയൊരു വിങ്ങലിനെക്കുറിച്ചും മീര തുറന്നു സംസാരിക്കുന്നു.

ചക്കരമാവിന്‍ കൊമ്പിനെക്കുറിച്ച് ?


വളരെ സ്‌പെഷ്യലായ ഒരു സിനിമ. ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമ ചെയ്യുമ്പോള്‍ അത് തന്മാത്ര പോലെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ സിനിമയുടെ കാര്യത്തില്‍ എനിക്ക് ആ വിശ്വാസമുണ്ട്. ഡോക്ടറായ അമ്മ കഥാപാത്രമാണ് ഞാനിതില്‍.

കുടുംബത്തെക്കാളുപരി പ്രൊഫഷനും ബിസിനസ്സിനും പ്രാധാന്യം കൊടുക്കുന്ന കഥാപാത്രം. എന്നു കരുതി കുടുംബത്തെയോ മകനെയോ ഒഴിവാക്കുന്നില്ല. മകന്‍ വളര്‍ന്നോളും, കരിയറിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് കരുതുന്ന വ്യക്തി. ആ കണ്‍സപ്റ്റിനോട് പൂര്‍ണ്ണമായും യോജിക്കാനാവില്ല, പക്ഷേ ഞാനതിനെ ചെറിയ തോതില്‍ അംഗീകരിക്കുന്നു.

എന്റെ പാഷനായ അഭിനയമെന്ന കരിയറിനൊപ്പം ഞാന്‍ കുടുംബത്തിനും പ്രാധാന്യം കൊടുക്കുന്നു. പുരുഷന്‍ കരിയറിന് പ്രാധാന്യം കൊടുക്കണമെന്ന് പറയുന്ന സമൂഹം അതേ കാര്യം സ്ത്രീ ചെയ്യുമ്പോള്‍ എന്തിന് കുറ്റം പറയണം.

ഈ സിനിമയുടെ ഓഫര്‍ സ്വീകരിച്ചതിനു പിന്നില്‍ ?


സംവിധായകന്‍ ടോണിയുമായി നല്ല സൗഹൃദമുണ്ട്. എന്റെ മകന് ആറുമാസമുള്ളപ്പോള്‍ അദ്ദേഹമെന്നെ കണ്ടിരുന്നു. പിന്നീട് രണ്ടു വര്‍ഷം കഴിഞ്ഞ് എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ഡയറ്റ് ചെയ്ത് 35 കിലോ കുറച്ചിരുന്നു. അന്നു കണ്ടതു പോലെയല്ലെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കഥാപാത്രത്തിന് ഇണങ്ങുന്നതും അതു തന്നെയെന്ന് പറഞ്ഞ് അദ്ദേഹം എന്നെ കാസ്റ്റ് ചെയ്തു.

എന്റെ മാനേജര്‍ സ്‌ളീബാ വര്‍ഗീസിനും ഈ ടീമിനെ അറിയാം. തിരക്കഥാകൃത്ത് അര്‍ഷദ് ബത്തേരി അറിയപ്പെടുന്ന എഴുത്തുകാരനാണ്. വ്യക്തിപരമായി അദ്ദേഹത്തെ അറിയുന്നത് ഈ സിനിമയിലെത്തിയ ശേഷമാണ്. ആദ്യ ദിവസം എന്റെ കഥാപാത്രത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു തന്നത് എന്നെ ആകര്‍ഷിച്ചു.

സംഭാഷണങ്ങള്‍ പറഞ്ഞു തരുന്ന അസിസ്റ്റന്റ് ഡയറക്ടര്‍ നവാസ്‌ചേട്ടനും നല്ല പിന്തുണയാണ്. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഈ ലൊക്കേഷന്‍ എനിക്ക് കുടുംബം പോലെയായി. മാനസിക അടുപ്പമുള്ള ടീമിനൊപ്പം ആത്മാര്‍ത്ഥമായി അഭിനയിക്കാം. ബിക്കോസ് ഐ ആം നോട്ട് എ മൈന്‍ഡ് വര്‍ക്കര്‍, ഐ ആം എ ഹാര്‍ട്ട് വര്‍ക്കര്‍.

TRENDING NOW