Thursday, July 20, 2017 Last Updated 8 Min 49 Sec ago English Edition
Todays E paper
Monday 13 Mar 2017 02.44 PM

ബൈക്കുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് കാറുകാരന് സംഭവിച്ചത്; വീഡിയോ കാണാം

uploads/news/2017/03/89234/accident.jpg

പലപ്പോഴും ചെറിയൊരു അശ്രദ്ധയില്‍ നിന്നാണ് വലിയ അപകടങ്ങള്‍ സംഭിവിക്കുന്നത്. റോഡില്‍ ഉണ്ടാകുന്ന ഇത്തരം ചെറിയ അശ്രദ്ധകള്‍ക്ക് നമ്മള്‍ കൊടുക്കേണ്ടത് വലിയ വിലകളായിരിക്കും. പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളുടെയും മുചക്രവാഹനങ്ങളൂടെയും പെട്ടെന്നുള്ള വെട്ടിത്തിരിക്കലിലും, അശ്രദ്ധമായ ക്രോസിങ്ങിലും ധാരാളം അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരത്തില്‍ സംഭവിച്ചൊരു അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഡല്‍ഹിയിലെ അമൃത്സര്‍ ദേശീയ പാതയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. ദേശീയ പാതയിലൂടെ എത്തുന്ന വാഹനങ്ങളെ വകവെയ്ക്കാതെ പാത മൂറിച്ച് കടക്കാന്‍ ശ്രമിച്ച ഇരുചക്രയാത്രീകനാണ് അപകടത്തിന് വഴിതെളിച്ചത്. ഈ സമയം എതിര്‍ ദിശയില്‍ നിന്നും എത്തുന്ന കാര്‍ യാത്രികന്‍ ബൈക്ക് യാത്രീകന്റെ ജീവന്‍ രക്ഷിക്കുന്നതിനായി കാര്‍ വെട്ടിക്കുകയും തുടര്‍ന്ന് കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.

Ads by Google
TRENDING NOW