Sunday, February 25, 2018 Last Updated 42 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.05 AM

സൗദിയില്‍ തൊഴിലില്ലായ്‌മ വേതനം 34,500 രൂപ തൊഴിലില്ലായ്‌മ വേതനം രണ്ടര ലക്ഷത്തിനധികം പേര്‍ക്ക്‌

uploads/news/2017/03/88459/4.jpg

റിയാദ്‌: സൗദി അറേബ്യയില്‍ തൊഴിലില്ലായ്‌മ വേതനത്തിന്‌ 2,58,000 പേര്‍ അര്‍ഹരായി. പ്രതിമാസം 2000 റിയാല്‍ (ഏകദേശം 34500 രൂപ) എന്ന കണക്കില്‍ ഒരു വര്‍ഷത്തേയ്‌ക്ക്‌ ഹാഫിസ്‌എന്ന്‌ നാമകരണം ചെയ്‌ത പദ്ധതി വഴിയാണു വേതന വിതരണം.
പ്രത്യേക സാമ്പത്തിക സഹായം ലഭിക്കുന്നവരില്‍ 90 ശതമാനവും വനിതകളാണ്‌. 20 മുതല്‍ 35 വയസ്‌ വരെയുള്ളവര്‍ക്കാണു തൊഴിലില്ലായ്‌മാ വേതനം.
കൂടാതെ തൊഴില്‍ ലഭിക്കുന്നതിനു പ്രയാസപ്പെടുന്ന 20 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക്‌ 1500 റിയാല്‍ വീതം പ്രതിമാസം ലഭിക്കും.
ഇതിന്റെ കാലാവധിയും ഒരുവര്‍ഷമാണ്‌. അനാഥര്‍ക്കും അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്കും വികലാംഗര്‍ക്കും ഫാഫിസ്‌ പദ്ധതി പ്രയോജനപ്പെടുത്താമെന്നു തൊഴില്‍/സാമൂഹിക വികസന മന്ത്രാലയ വക്‌താവ്‌ ഖാലിദ്‌ അബല്‍ ഖൈല്‍ പറഞ്ഞു.
വികലാംഗര്‍ക്കു തൊഴില്‍ സാമൂഹിക വികസന മന്ത്രലയത്തില്‍നിന്നു സ്‌ഥിര സഹായം നല്‍കുന്നുണ്ട്‌. ഈ സഹായം ലഭിക്കുന്നവര്‍ക്കും തൊഴിലില്ലായ്‌മാ വേതനം നല്‍കുമെന്നു ഖാലിദ്‌ അബല്‍ ഖൈല്‍ വ്യക്‌തമാക്കി.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Saturday 11 Mar 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW