Monday, April 24, 2017 Last Updated 18 Min 7 Sec ago English Edition
Todays E paper
Saturday 11 Mar 2017 02.05 AM

സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെടിവയ്‌പ്; രണ്ടു മരണം

uploads/news/2017/03/88458/3.jpg

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഫേയിലുണ്ടായ വെടിവയ്‌പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു; ഒരാള്‍ക്കു ഗുരുതരപരുക്ക്‌. വടക്കു പടിഞ്ഞാറന്‍ നഗരമായ ബേസലിലെ കഫേ 56 ലായിരുന്നു ആക്രമണം.
വൈകിട്ട്‌ 8.15 ന്‌ കഫേയിലെത്തിയ രണ്ടു പേര്‍ യാതൊരു പ്രകോപനവും ഇല്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ലെന്നും പോലീസ്‌ അറിയിച്ചു.
അമേരിക്കയിലും മറ്റും വ്യാപകമായ ഇത്തരം ആക്രമണങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അപൂര്‍വമാണ്‌. സൈനിക പരിശീലനം പൂര്‍ത്തിയാക്കിയ പൗരന്‍മാര്‍ക്ക്‌ ആയുധം വീട്ടില്‍ സൂക്ഷിക്കാന്‍ സ്വിസ്‌ നിയമം അനുവാദം നല്‍കുന്നുണ്ട്‌.
80 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത്‌ പൗരന്‍മാരുടെ പക്കല്‍ 20 ലക്ഷം ആയുധങ്ങളുണ്ടെന്നാണു കണക്ക്‌.

Ads by Google
Saturday 11 Mar 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW