Saturday, July 22, 2017 Last Updated 13 Min 17 Sec ago English Edition
Todays E paper
Saturday 11 Mar 2017 02.05 AM

മരിച്ചത്‌ കിം ജോങ്‌ നാമെന്ന്‌ ഔദ്യോഗിക സ്‌ഥിരീകരണം

uploads/news/2017/03/88457/2.jpg

ക്വലാലംപൂര്‍: വിമാനത്താവളത്തില്‍ വിഷം കൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌ ഉത്തരകൊറിയന്‍ ഏകാധിപതിയുടെ അര്‍ധ സഹോദരന്‍ കിം ജോങ്‌ നാമാണെന്നു മലേഷ്യന്‍ പോലീസ്‌ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഫെബ്രുവരി 13 ന്‌ നടന്ന സംഭവത്തിനു പിന്നാലെ തന്നെ നാമിനെ തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ മരിച്ചത്‌ നാമല്ലെന്നും വിശദമായ പരിശോധനകള്‍ക്ക്‌ മൃതദേഹം വിട്ടുകിട്ടണമെന്നുമുള്ള നിലപാടിലാണ്‌ ഉത്തര കൊറിയ. കിം ജോങ്‌ നാമാണ്‌ കൊല്ലപ്പെട്ടതെന്ന ഔദ്യോഗിക സ്‌ഥിരീകരണവും ഉത്തര കൊറിയ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ്‌ വിലയിരുത്തല്‍.
അതേസമയം, മൃതദേഹം വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു മലേഷ്യ.

Ads by Google
Saturday 11 Mar 2017 02.05 AM
YOU MAY BE INTERESTED
TRENDING NOW