Saturday, May 26, 2018 Last Updated 21 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.01 AM

ജസ്‌റ്റിസ്‌ നവനീതി പ്രസാദ്‌ സിങ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌

uploads/news/2017/03/88450/3.jpg

ന്യൂഡല്‍ഹി: ജസ്‌റ്റിസ്‌ നവനീതി പ്രസാദ്‌ സിങ്‌ കേരളാ ഹൈക്കോടതിയുടെ പുതിയ ചീഫ്‌ ജസ്‌റ്റിസായി നിയമിതനായി. കേരളാ ഹൈക്കോടതി ആക്‌ടിങ്‌ ചീഫ്‌ ജസ്‌റ്റിസ്‌ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണനാണ്‌ പുതിയ ഛത്തിസ്‌ഗഡ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌. മധ്യപ്രദേശ്‌, പട്‌ന, ഝാര്‍ഖണ്ഡ്‌ ഹൈക്കോടതികളിലേക്കും പുതിയ ചീഫ്‌ ജസ്‌റ്റിസുമാരെ നിയമിച്ച്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ഉത്തരവായിട്ടുണ്ട്‌. മധ്യപ്രദേശില്‍ ജസ്‌റ്റിസ്‌ ഹേമന്ദ്‌ ഗുപ്‌തയും പട്‌നയില്‍ ജസ്‌റ്റിസ്‌ രാജേന്ദ്ര മേനോനും ഝാര്‍ഖണ്ഡില്‍ ജസ്‌റ്റിസ്‌ പ്രദീപ്‌ കുമാര്‍ മൊഹന്തിയും ചീഫ്‌ ജസ്‌റ്റിസുമാരാകും. കേരളാ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായ ജസ്‌റ്റിസ്‌ നവനീതി പ്രസാദ്‌ സിങ്‌ നിലവില്‍ പട്‌ന ഹൈക്കോടതി ജഡ്‌ജിയാണ്‌.

Ads by Google
Saturday 11 Mar 2017 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW