Thursday, August 17, 2017 Last Updated 2 Min 14 Sec ago English Edition
Todays E paper
Saturday 11 Mar 2017 02.01 AM

ജസ്‌റ്റിസ്‌ കര്‍ണന്‍ സുപ്രീം കോടതി

uploads/news/2017/03/88449/1.jpg

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്താ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ സി.എസ്‌. കര്‍ണനെതിരേ സുപ്രീം കോടതിയുടെ അറസ്‌റ്റ്‌ വാറന്റ്‌.ഇന്ത്യന്‍ നീതിന്യായ വ്യവസ്‌ഥയുടെ ചരിത്രത്തിലാദ്യമായാണ്‌ സേവനം അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്ന ഒരു ഹൈക്കോടതി ജഡ്‌ജിക്കെതിരേ കോടതിയലക്ഷ്യക്കേസില്‍ ഹാജരാകാത്തതിന്റെ പേരില്‍ സുപ്രീം കോടതി അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കുന്നത്‌.
എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെ വെല്ലുവിളിച്ച ജസ്‌റ്റിസ്‌ കര്‍ണന്‍ ജഡ്‌ജിമാരുടെ അഴിമതികള്‍ അന്വേഷിച്ച്‌ പാര്‍ലമെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ താന്‍ ഉത്തരവിടുകയാണെന്നു പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ സുപ്രീം കോടതിയും ജസ്‌റ്റിസ്‌ കര്‍ണനും തമ്മിലുള്ള തുറന്നപോര്‌ അസാധാരണമായ സംഭവവികാസങ്ങളിലേയ്‌ക്കു കടന്നു.
കേസില്‍ ഇതുവരെ ഹാജരാകാത്ത സാഹചര്യത്തില്‍ ജസ്‌റ്റിസ്‌ കര്‍ണന്റെ സാന്നിധ്യം 31ന്‌ കോടതി കേസ്‌ പരിഗണിക്കുമ്പോള്‍ ഉറപ്പാക്കണമെന്നാണ്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാര്‍ ഉള്‍പ്പെട്ട ഏഴംഗ ബെഞ്ച്‌ ഉത്തരവിട്ടത്‌. അറസ്‌റ്റ്‌ നടപടികള്‍ തുടങ്ങാന്‍ കൊല്‍ക്കത്ത പോലീസിനോട്‌ സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യക്കേസില്‍ ജസ്‌റ്റിസ്‌ കര്‍ണനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നേരിട്ടു ഹാജരാകാതിരുന്ന പശ്‌ചാത്തലത്തിലാണ്‌ സുപ്രീം കോടതി കടുത്ത നടപടിക്കു മുതിര്‍ന്നത്‌. ജാമ്യം നല്‍കാവുന്ന വാറന്റ്‌ ജസ്‌റ്റിസ്‌ കര്‍ണന്‌ ഡി.ജി.പി. നേരിട്ടു കൈമാറുന്നതാവും ഉചിതമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ദീപക്‌ മിശ്ര, ജസ്‌തി ചെലമേശ്വര്‍, രഞ്‌ജന്‍ ഗൊഗോയ്‌, മദന്‍ ബി. ലൊക്കൂര്‍, പി.സി. ഘോഷ്‌, കുര്യന്‍ ജോസഫ്‌ എന്നിവര്‍ ഉള്‍പ്പെട്ട വിശാലബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. സുപ്രീം കോടതി നടപടി മാധ്യമങ്ങളിലൂടെ അറിഞ്ഞ ജസ്‌റ്റിസ്‌ കര്‍ണന്‍ രൂക്ഷമായി പ്രതികരിച്ചു. ദളിതനായതിനാലാണ്‌ തന്നെ വേട്ടയാടുന്നതെന്ന ആരോപണം അദ്ദേഹം ഇന്നലേയും ആവര്‍ത്തിച്ചു. സിറ്റിങ്‌ ജഡ്‌ജിക്കെതിരേ അറസ്‌റ്റ്‌ വാറന്റ്‌ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക്‌ അധികാരമില്ലെന്നും ജഡ്‌ജിമാരുടെ അഴിമതി അന്വേഷിച്ച്‌ പാര്‍ലമെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ താന്‍ ഉത്തരവിടുകയാണെന്നും കര്‍ണന്‍ പറഞ്ഞു. ജഡ്‌ജിമാരുടെ അഴിമതികള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്കു നിര്‍ദേശംനല്‍കും. സുപ്രീംകോടതി തന്നെ മന:പൂര്‍വം അപമാനിക്കുകയാണ്‌. ഒരുഭരണഘടനാ സ്‌ഥാപനത്തിനു മറ്റൊരു ഭരണഘടനാ സ്‌ഥാപനത്തെ മറികടക്കാനോ നടപടി സ്വീകരിക്കാനോ കഴിയില്ല. സുപ്രീം കോടതി തന്റെ യജമാനനല്ല. ഹൈക്കോടതി അടിമയുമല്ല- ജസ്‌റ്റിസ്‌ കര്‍ണന്‍ പറഞ്ഞു.
മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസിനും വിരമിച്ച സുപ്രീം കോടതി ജഡ്‌ജിമാര്‍ക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ചു സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ ജസ്‌റ്റിസ്‌ കര്‍ണന്‍ കത്തയച്ചതാണ്‌ കേസിനാസ്‌പദമായ സംഭവം. ജൂഡീഷ്യറിയിലെ അഴിമതി ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെടുന്ന കത്തില്‍ 20 ജഡ്‌ജിമാരുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. താന്‍ ദളിതനായതുകൊണ്ട്‌ സഹജഡ്‌ജിമാര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും പരിഹസിക്കുന്നുണ്ടെന്നും കത്തില്‍ ആരോപിച്ചിരുന്നു.
കര്‍ണന്റെ നടപടി ജുഡീഷ്യറിയെ മൊത്തം അവമതിക്കലാണെന്നു നിരീക്ഷിച്ച്‌ സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കര്‍ണന്‌ കാരണംകാണിക്കല്‍ നോട്ടീസയച്ച കോടതി കഴിഞ്ഞമാസം 13ന്‌ ഹാജരാവാനും ഉത്തരവിട്ടു.
ഹാജരാവുന്നതിനു പകരം താനൊരു ദളിതനായതിനാല്‍ തന്നെ ഇരയാക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി ജസ്‌റ്റിസ്‌ കര്‍ണന്‍ സുപ്രീം കോടതി രജിസ്‌ട്രാര്‍ക്ക്‌ കത്തെഴുതുകയാണ്‌ ചെയ്‌തത്‌.
ഇതോടെ കേസുമായി സഹകരിക്കാതിരുന്ന കര്‍ണനെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ഇന്നലെ ഹര്‍ജി പരിഗണിക്കവേ ബെഞ്ച്‌ നിലപാടെടുക്കുകയായിരുന്നു.
ഏഴംഗബെഞ്ചിലെ ജഡ്‌ജിമാരെയും എ.ജി. കാണാണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞദിവസം സുപ്രീം കോടതി രജിസ്‌ട്രാര്‍ക്ക്‌ ജസ്‌റ്റിസ്‌ കര്‍ണന്‍ ഫാക്‌സ് അയച്ചതായി ചീഫ്‌ ജസ്‌റ്റിസ്‌ കെഹാര്‍ അറ്റോര്‍ണി ജനറലിനെ അറിയിച്ചു.
കോടതിയലക്ഷ്യനോട്ടീസിനു മറുപടി തരാതിരുന്ന അദ്ദേഹം, സുപ്രീം കോടതിയില്‍ ഹാജരാവില്ലെന്ന സന്ദേശമാണ്‌ പുതിയ കത്തിലും സൂചിപ്പിക്കുന്നത്‌. കോടതിയലക്ഷ്യക്കേസിനുള്ള മറുപടിയായി ഈ ഫാക്‌സ് സന്ദേശം സ്വീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്‌തമാക്കിമുഖ്യമന്ത്രിപദവി നിലനിര്‍ത്താന്‍ സുപ്രീം കോടതിയിലെ സിറ്റിങ്‌ ജഡ്‌ജിമാര്‍ കൈക്കൂലി ചോദിച്ച സംഭവത്തിലും ഭര്‍ത്താവിന്റെ മരണത്തിലും അന്വേഷണം ആവശ്യപ്പെട്ട്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസിന്‌ അരുണാചല്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിന്റെ വിധവ അയച്ച കത്ത്‌ സംബന്ധിച്ച്‌ അന്വേഷണം നടത്താന്‍ ജസ്‌റ്റിസ്‌ കര്‍ണന്‍ ഉത്തരവിട്ട നടപടിയും എ.ജി. കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.
എന്നാല്‍ അതു തമാശ ഉത്തരവ്‌ ആണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ ചിരിച്ചുകൊണ്ട്‌ പ്രതികരിച്ചു. ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക്‌ പോലും അങ്ങിനെയൊരു കത്തിനെക്കുറിച്ചു സൂചന ലഭിച്ചിരുന്നില്ലെന്നും എ.ജി പറഞ്ഞു. ഇതേതുടര്‍ന്ന്‌ തന്റെ ജുഡീഷ്യല്‍ അധികാരം പുന:സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ കര്‍ണന്‍ ഫാക്‌സ് സന്ദേശം അയച്ചതായി ചീഫ ്‌ജസ്‌റ്റിസ്‌ എ.ജിയെ അറിയിച്ചു.

Ads by Google
Saturday 11 Mar 2017 02.01 AM
YOU MAY BE INTERESTED
TRENDING NOW