Tuesday, December 12, 2017 Last Updated 20 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 11 Mar 2017 02.00 AM

അഞ്ചു സംസ്‌ഥാനങ്ങളിലെ ജനവിധി ഇന്ന്‌ പഞ്ചഗുസ്‌തിയില്‍ ആര്‌?

uploads/news/2017/03/88445/election.jpg

ന്യൂഡല്‍ഹി: ദേശീയ രാഷ്‌ട്രീയത്തില്‍ ഏറെ നിര്‍ണായകമാകുന്ന അഞ്ചു സംസ്‌ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം ഇന്ന്‌. ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശിനൊപ്പം ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌ എന്നിവിടങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പ്‌ ഫലമാണ്‌ ഇന്നു പുറത്തുവരുന്നത്‌.

അഞ്ചു സംസ്‌ഥാനങ്ങളിലേയും വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്കു തന്നെ തുടങ്ങും. ഒരു മണിക്കൂറിനകം ആദ്യസൂചനകള്‍ ലഭിക്കും. 10 മണിയോടെ ഭൂരിപക്ഷ സൂചനകള്‍ക്കു വ്യക്‌തതയുണ്ടാകുമെന്നാണു കരുതുന്നത്‌.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഫലമറിയാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സ്വന്തം വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്‌. യു.പിയിലെ 75 ജില്ലകളിലായി 78 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്‌. ഏഴു ഘട്ടങ്ങളിലായിട്ടാണ്‌ യു.പിയില്‍ തെരഞ്ഞെടുപ്പ്‌ നടന്നത്‌. പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഒറ്റഘട്ടവും മണിപ്പൂരില്‍ രണ്ടുഘട്ടവുമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്‌.

നാലു സംസ്‌ഥാനങ്ങളിലും ബി.ജെ.പിക്ക്‌ മുന്‍തൂക്കമെന്നാണ്‌ അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നത്‌. ദേശീയ രാഷ്‌ട്രീയത്തിന്റെ ഗതിയെത്തന്നെ നിര്‍വചിക്കുന്ന യു.പിയില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ പുറത്തുവന്ന മിക്ക അഭിപ്രായ സര്‍വേകളും ആര്‍ക്കും കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ലെങ്കിലും ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നു പറയുന്നു. 403 അംഗങ്ങളുള്ള ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷത്തിന്‌ 202 സീറ്റുകളാണു വേണ്ടത്‌.

60 അംഗങ്ങളുള്ള മണിപ്പൂരില്‍ ഭൂരിപക്ഷത്തിന്‌ 31 സീറ്റും 117 അംഗങ്ങളുള്ള പഞ്ചാബില്‍ 59 സീറ്റും 70 സീറ്റുള്ള ഉത്തരാഖണ്ഡില്‍ 36 സീറ്റും 40 അംഗങ്ങളുള്ള ഗോവയില്‍ 21 സീറ്റുമാണ്‌ ഭൂരിപക്ഷത്തിനു വേണ്ടത്‌.

Ads by Google
Saturday 11 Mar 2017 02.00 AM
YOU MAY BE INTERESTED
TRENDING NOW