Friday, June 22, 2018 Last Updated 7 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 09.04 PM

മനുഷ്യന്റെ തലച്ചോര്‍ തീറ്റിച്ചു, തലയോട്ടിയില്‍ മദ്യം നല്‍കി, മാംസം കൊണ്ട് മാലയിട്ടു, അഖോരി സന്യാസികളില്‍ നിന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നേരിടേണ്ടി വന്നത്

uploads/news/2017/03/88353/tv.jpg

പ്രോഗ്രാം ചിത്രീകരിക്കുന്നതിനിടയില്‍ സി എന്‍എന്‍ ചാനല്‍ അവതാരകന് അഖോരി സന്യാസികള്‍ക്കിടയില്‍ നിന്നു നേരിടേണ്ടി വന്നത് അതിഭീകരമായ കാര്യങ്ങള്‍. വിശ്വാസം എന്ന പേരില്‍ നടത്തുന്ന പരിപാടിക്കു വേണ്ടി ചിത്രീകരണം നടത്തുന്നതിനിടയിലായിരുന്നു സംഭവം. ലോകത്തിലെ വിവിധ മതവിഭാഗങ്ങളുടെ വ്യത്യസ്തമായ ആചാരങ്ങളാണു പരിപാടിയില്‍ പരിചയപ്പെടുത്തുന്നത്. ഇതിനായി മാസങ്ങള്‍ നീണ്ട പര്യയടനത്തിലായിരുന്നു റാസ അസ്ലാന്‍ എന്ന റിപ്പോര്‍ട്ടര്‍. ഇന്ത്യയിലെ വാരണാസിയില്‍ അഖോരി സന്യാസികള്‍ക്കിടയില്‍ ഷൂട്ട് നടന്നപ്പോഴായിരുന്നു അതു സംഭവിച്ചത്.

വളരെ പ്രകൃതമായ ജീവിതം നയിക്കുന്ന അഖോരികള്‍ക്കിടയിലായിരുന്നു ചിത്രീകരണം. ശവശരീരത്തിനിടയിലായിരുന്നു ചിത്രീകരണം നടന്നത്. സന്യാസികളില്‍ ഒരാള്‍ അവതാരകനു കഴിക്കാന്‍ ഒരു സാധനം നല്‍കി. എന്താണ് അത് എന്നു ചോദിക്കാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നു എന്നു റാസ പറയുന്നു. കഴിച്ചു കഴിഞ്ഞായിരുന്നു അറിയുന്നത് അതു മനുഷ്യന്റെ തലച്ചോര്‍ ആയിരുന്നു എന്ന്. അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി എന്നും റാസ പറഞ്ഞു. തലയോട്ടിയില്‍ നിറച്ച് അവര്‍ മദ്യം നല്‍കി. ധാരാളം ചോദ്യങ്ങള്‍ ചോദിച്ചാല്‍ തല വെട്ടിക്കളയും എന്നും ഭീക്ഷണിപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ സി എന്‍ എന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.

Ads by Google
Friday 10 Mar 2017 09.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW