Wednesday, May 30, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 08.53 PM

എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി

uploads/news/2017/03/88352/air.jpg

ന്യൂഡല്‍ഹി: എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതിനെതുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടി. 231 യാത്രക്കാരും 18 ജീവനക്കാരുമുള്‍പ്പെടെ 249 പേരുമായി ഹംഗറിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് എടിസിയുമായുള്ള ബന്ധം നഷ്ടമായത്. ദിശ തെറ്റിയതോടെ വിമാനത്തിന്റെ സുരക്ഷയ്ക്കായി പോര്‍വിമാനങ്ങള്‍ അകമ്പടി നല്‍കുകയായിരുന്നു.

ഫ്രീക്കന്‍സി വ്യതിയാനം മൂലമാണ് ബന്ധം നഷ്ടമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദില്‍ നിന്ന് ഏഴുമണിക്ക് ലണ്ടനിലേക്ക് പറന്ന വിമാനമാണ് ആശങ്കയിലാഴ്ത്തിയത്. തുടര്‍ന്ന് വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW