Saturday, November 25, 2017 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 08.41 PM

കോഴഞ്ചേരി ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി

uploads/news/2017/03/88350/yuvathi.jpg

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ യുവതിയും പിടിയിലായി. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അച്ഛനെ കബളിപ്പിച്ച് നാല് ദിവസം പ്രായമുള്ള ശിശുവിനെയാണ് യുവതി തട്ടിക്കൊണ്ട് പോയത്. റാന്നി മാടത്തുംപടി ചെല്ലക്കാട്ട് കാവുംമൂലയില്‍ പാസ്റ്റര്‍ സജിയുടെയും അനിതയുടെയും മകനെയാണ് യുവതി തട്ടിക്കൊണ്ട് പോയത്.

കഴിഞ്ഞ അഞ്ചിനാണ് അനിത രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്നലെ രാവിലെ കുഞ്ഞിനെ സജിയെ ഏല്‍പ്പിച്ച ശേഷം അനിതയുടെ അമ്മ പുറത്തേക്ക് പോയി. ഡോക്ടര്‍ ലേബര്‍ റൂമിലെത്തിയ സമയത്ത് ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയ അജ്ഞാത യുവതി സജിയുടെ പക്കല്‍ നിന്ന് കുഞ്ഞിനെ വാങ്ങി മുങ്ങുകയായിരുന്നു.

അല്‍പ്പ സമയത്തിന് ശേഷം അനിത തിരിച്ചു വന്നപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അജ്ഞാത സ്ത്രീ കുഞ്ഞുമായി ആശുപത്രിക്ക് പുറത്തിറങ്ങുന്നതിന്റെയും ഓട്ടോയില്‍ കയറി പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതാണ് അന്വേഷണത്തില്‍ സഹായകമായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW