Monday, April 09, 2018 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 07.41 PM

അങ്ങേര് ഉണ്ടാക്കിയതല്ലെ, അങ്ങേര് അനുഭവിക്കട്ടെ: മകളെ അച്ഛന്‍ പീഡിപ്പിക്കുന്നതറിഞ്ഞ ഒരു അമ്മയുടെ ഞെട്ടിക്കുന്ന പ്രതികരണം

uploads/news/2017/03/88349/crim.jpg

സ്ത്രീകള്‍ക്കെതിരെയും കുഞ്ഞുങ്ങള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ ഭയപ്പെടുത്തുന്ന വിധം ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയില്‍ പ്രമുഖ കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും ഫാമിലി കൗണ്‍സിലറുമായ കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയമാകുന്നു. ഭയപ്പെടുത്തുന്ന ഒരു അനുഭവകഥയാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. വയസറിയിച്ച മകളെ അച്ഛന്‍ അനാവശ്യമായി സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്യും, അമ്മ ഉറങ്ങിക്കഴിയുമ്പോള്‍ അച്ഛന്‍ മകളുടെ അടുത്തുവരുന്നു. എന്നാല്‍ വിവരം അറിഞ്ഞ അമ്മയുടെ പ്രതികരണം വളരെ മോശമായിരുന്നു. വൈരാഗ്യത്തോടെ മകളെ തുറിച്ചു നോക്കി ആ സ്ത്രീ ഇങ്ങനെയാണ് പറഞ്ഞത്. അയാള്‍ ഉണ്ടാക്കിയതല്ലെ അയാള്‍ അനുഭവിക്കട്ടെ, അയാളെ ജയിലില്‍ അടച്ചാല്‍ ഞാനും എന്റെ ബാക്കി മക്കളും അനാഥരാകും എന്നായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടാത്തതിനെ പറ്റി പറയുന്നു.. എനിക്കുണ്ടായ ഒരു അനുഭവം പറയട്ടെ.. കൊല്ലം ഇരവിപുരം പോലീസ് അതിർത്തിയിൽ പെട്ട ഒരു സ്ഥലത്തെ ഒരു പെൺകുട്ടി 4 വര്ഷം മുൻപ് എന്റെ അടുത്തെത്തി.. അവളുടെ സുഹൃത്തുക്കൾ നിർബന്ധിച്ചു കൊണ്ട് വന്നതാണ്.. പ്രായം അറിയിച്ചതിന്റെ അടുത്ത ദിവസം തൊട്ടു അച്ഛൻ അവളെ ശരീരത്തിൽ അനാവശ്യമായി തൊടുന്നു..
'അമ്മ ഉറങ്ങി കഴിഞ്ഞാണ് അതെ മുറിയിൽ കിടക്കുന്ന തന്റെ അടുത്ത് അച്ഛൻ വരുന്നത്.. എനിക്ക് ഭയമാകുന്നു ടീച്ചറെ..എനിക്കെന്റെ അച്ഛന്റെ കൂടെ കിടക്കാൻ പറ്റില്ല..എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞ അവളെ ഞാൻ ചേർത്ത് പിടിച്ചു.. അമ്മയെ വിളിച്ചു സാവധാനത്തിൽ മകളുടെ മുന്നിൽ വെച്ച് തന്നെ ഞാൻ കാര്യം അവതരിപ്പിച്ചു..

വൈരാഗ്യം മുറ്റിയ കണ്ണുകളോടെ അവർ മകളെ നോക്കി.. എന്നിട്ട് എന്നോട് പറഞ്ഞു..'' നിങ്ങൾ മുൻപ് പിടിച്ച കേസ് , അതിലെ പ്രതികൾ ഇന്നെവിടെ? നിങ്ങൾ സുരക്ഷിതമായി താമസിപ്പിച്ച കുട്ടികൾ നിന്ന സ്ഥലത്തു എത്ര സുരക്ഷിതം ഉണ്ടെന്നു നിങ്ങൾക്കറിയാമോ..?അതിലും ഒക്കെ ഭേദം ഇതാ..അങ്ങേരു ഉണ്ടാക്കിയതല്ല..അങ്ങേരു അനുഭവിക്കട്ടെ...അയാളെ പിടിച്ചു ജയിലിൽ ഇട്ടാൽ എന്റെ ബാക്കി മക്കളും ഞാനും അനാഥമാകും..''
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം ആ കേട്ടതായിരുന്നു. എനിക്ക് പറ്റില്ല ടീച്ചറെ എന്നെ രക്ഷിക്കൂ എന്ന് കരഞ്ഞ പെൺകുട്ടിയുടെ ശബ്‍ദം റെക്കോർഡ് ചെയ്തു സ്കൂൾ അധികൃതരെയും PTA യും അറിയിച്ചു.. അന്നത്തെ HM ഒരു സ്ത്രീ അയാതിനാലാകും..അവർ അത് ചെവി കൊ ണ്ടില്ല..എന്ന് മാത്രമല്ല എതിരായിട്ട് നില്കുകയയും ചെയ്തു. PTA യിലെ ഒരു മനുഷ്യൻ കൂടെ നിന്നു. പക്ഷെ ആ അച്ഛനെന്ന പേപ്പട്ടി അവിടത്തെ അറിയപ്പെടുന്ന ഗുണ്ട ആയതിനാൽ അദ്ദേഹത്തിനും വിലക്കുണ്ടായി.

സ്വന്തം സമുദായത്തിൽ പെട്ട ആളെന്ന നിലയ്ക്കും..പരിമിതികൾ ഉണ്ടായി. ഇത്രയും ആയപ്പോ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.
നട്ടെല്ലില്ലാത്ത ആ സംവിധാനം അവിടെയും കളിച്ചു. ആക്ടിവിസ്റ് പാർവതി ചേച്ചിയെ എനിക്കറിയില്ല. പക്ഷെ അവരുടെ നമ്പർ അന്ന് എങ്ങനെയോ എന്റെ കയ്യിൽ എത്തി. അവരോടു വിളിച്ചു നിയമവും വ്യവസ്ഥിതിയും ഒന്നും നോക്കാതെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചു..അതെ പോലെ അറിയാവുന്ന പലരോടും. പാർവ്വതിചേച്ചി പരമാവധി ശ്രമിച്ചിട്ടും അവിടെയും ഒന്നും നടന്നില്ല.. പോലീസ് അധികാരികളോട് സംസാരിച്ചു..
പിന്നെ വിളിച്ചിട്ടു ആരും ഫോൺ എടുത്തില്ല. സ്നേഹം കൊണ്ട് പറയുക ആണ് , ആവശ്യമില്ലാത്ത പ്രശ്നത്തിന് പോകരുതെന്ന താക്കീതു അല്ലാതെ ഒന്നും കിട്ടിയില്ല. സർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..'' നമുക്ക് TC കൊടുത്തു വിടാം ..അല്ലാതെ ഒന്നും വയ്യ' വീട്ടിലും മതി നിർത്ത്..എന്ന ശാസന ആയതോടെ ഞാൻ നിസ്സഹായ ആയി.. എന്നിട്ടും ആ പെൺകുട്ടിയെ ഞാൻ കണ്ടു കൊണ്ടേ ഇരുന്നു.. സമ്മതിക്കരുതെന്നു പറഞ്ഞു കൊണ്ടേ ഇരുന്നു,.
പതുക്കെ അവളെന്റെ അടുത്ത് വരാതായി.

പിന്നെ അവളെ കാണുമ്പോ തിളങ്ങുന്ന പട്ടു കുപ്പായവും ചെരുപ്പും ഒക്കെ ഉണ്ടായിരുന്നു..'' അച്ഛൻ വാങ്ങി തന്നത്..പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ അവൾ നടന്നു,'' സ്കൂൾ ഇൽ നിന്നവൾ പോയി.. എങ്ങോട്ടോ..എനിക്കറിയുകയും വേണ്ട.. ഇത് ആ നാട്ടിലെ പലർക്കും ഇന്നും അറിയാം. ഒരു കേസ് നടക്കുമ്പോളും ജന വികാരം ആളികത്തും. പിന്നെ അതിന്റെ കനൽ പോലും ഇല്ല.. പ്ലാറ്റ്ഫോം പ്രഹസനങ്ങൾ മാത്രമാകുന്നു...ഈ പ്രസംഗങ്ങൾ എല്ലാം !

Ads by Google
Friday 10 Mar 2017 07.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW