Saturday, October 14, 2017 Last Updated 58 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 08.33 PM

'എന്റെ അച്ഛനെ നിങ്ങള്‍ കൊന്നുതള്ളിയത് എന്തിന്' ഗുര്‍മെഹറിന് പിന്നാലെ ചോദ്യമുന്നയിച്ച് വിസ്മയ

uploads/news/2017/03/88348/gurmehar.jpg

കണ്ണൂര്‍: സ്വന്തം അച്ഛനെ കൊന്നതെന്തിനെന്ന ചോദ്യവുമായി കണ്ണൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മകള്‍ വിസ്മയ. അച്ഛന്‍ മരിച്ച ദിവസം എന്റെ സ്വപ്നങ്ങള്‍ പറന്നകന്നു-നിങ്ങള്‍ പറയണം എന്തിനാണ് എന്റെ അച്ഛനെ കൊന്നത്. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ കുറിച്ച പ്ലക്കാര്‍ഡേന്തിയാണ് വിസ്മയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി ഗുര്‍മെഹര്‍ കൗറിനെ അനുകരിച്ചാണ് വിസ്മയും രംഗത്തെത്തിയിരിക്കുന്നത.്

ആര്‍എസ്എസിനെയും ബിജെപിയെയും പിന്തുണച്ചുവെന്ന തെറ്റുമാത്രമാണ് എന്റെ അച്ഛന്‍ ചെയ്തത്. മുന്നില്‍ ഇരുട്ടുനിറച്ച അച്ഛന്റെ വിയോഗത്തിലൂടെ നഷ്ടമായത് എന്റെ സ്വപ്നങ്ങളും ഭാവിയും കൂടിയാണ്. പോലീസ് ഓഫിസറാകണമെന്ന ആഗ്രഹവും വിസ്മയ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. കൊലയ്ക്കു പിന്നില്‍ സിപിഎമ്മാണെന്നാണു ബിജെപിയുടെ ആരോപണം.

Ads by Google
Advertisement
Friday 10 Mar 2017 08.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW