Sunday, October 22, 2017 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 08.17 PM

മൂവായിരം വര്‍ഷം മണ്ണിനടിയില്‍ ഉറങ്ങിയ ഫറവോയെ കണ്ടെത്തി

uploads/news/2017/03/88347/faravo.jpg

മൂവായിരം വര്‍ഷത്തോളം മണ്ണിനടിയില്‍ ഉറങ്ങിയ ഈജിപ്ഷ്യന്‍ ഫറവോയുടെ പ്രതിമ കണ്ടെടുത്തു. മൂവായിരം വര്‍ഷം മുമ്പ് ഈജിപ്റ്റ് ഭരിച്ച ഫറവോ രാംസെസിന്റെ പ്രതിമയാണ് ആര്‍ക്കിയോളജി ഗവേഷകര്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത്. ഈജിപ്റ്റിലെ പുരാതനനഗരമായ ഹെലിയോപോളിസിലെ രാംസെസ് രണ്ടിന്റെ ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് ഖനനത്തിലൂടെ പ്രതിമ കണ്ടെത്തിയത്.

പുരാതന ഈജിപ്റ്റ് ഭരിച്ച ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് വിലയിരുത്തപ്പെടുന്ന രാജാവാണ് ഫറവോ രാംസെസ് രണ്ടാമന്‍. ബി.സി 1279-1213 വര്‍ഷങ്ങള്‍ക്കിടയില്‍ ഭരിച്ച ഫറവോ ഈജിപ്റ്റിലെ 19-ാമത് രാജവംശത്തിലെ മൂന്നാമത്തെ രാജാവാണ്. അക്കാലയളവില്‍ നിരവധി യുദ്ധങ്ങള്‍ നയിച്ചിട്ടുള്ള അദ്ദേഹം ഈജിപ്ഷ്യന്‍ സാമ്രാജ്യം കിഴക്ക് സിറയ മുതല്‍ വടക്ക് സിറിയ വരെ വ്യാപിപ്പിച്ച ഭരണാധികാരി കൂടിയാണ്.

uploads/news/2017/03/88347/faravo1.jpg

പ്രതിമയുടെ മാറിന്റെ ഭാഗവും തലയുടെ കീഴ്ഭാഗവുമാണ് കണ്ടെത്തിയത്. കിരീടത്തിന്റെ ഭാഗവും വലത് ചെവിയുടെയും വലത് കണ്ണിന്റെയും ഭാഗങ്ങളും കണ്ടെത്തി.

Ads by Google
Advertisement
Friday 10 Mar 2017 08.17 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW