Thursday, January 18, 2018 Last Updated 38 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 07.56 PM

കടം ഒറ്റത്തവണ അടവിലൂടെ തീര്‍ക്കാമെന്ന് വിജയ് മല്യ

uploads/news/2017/03/88345/vijay-malya.jpg

ന്യൂഡല്‍ഹി: ബാങ്കുകളിലെ 9000 കോടി രൂപയുടെ വായ്പ ഒറ്റത്തവണ അടവിലൂടെ തീര്‍പ്പാക്കാന്‍ ഒരുക്കമാണെന്ന് രാജ്യം വിട്ട വ്യവസായി വിജയ് മല്യ. ട്വീറ്ററിലൂടെയാണ് മദ്യ വ്യവസായിയുടെ പുതിയ വാഗ്ദാനം പുറത്തുവിട്ടത്.

കോടികളുടെ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട മല്യ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നയങ്ങള്‍ തനിക്കും അവകാശപ്പെട്ടതാണെന്നും അത് നിഷേധിക്കാനാവില്ലെന്നും
ട്വീറ്ററില്‍ കുറിച്ചു. സുപ്രീംകോടതി മുഖേന ഞങ്ങള്‍ വെച്ച ഓഫര്‍ ബാങ്കുകള്‍ പരിഗണിക്കാതെ തള്ളിക്കളഞ്ഞതിനെതിരെ ആഞ്ഞടിച്ച മല്യ ന്യായമായ ഒത്തുതീര്‍പ്പിന് ഇപ്പോഴും തയാറാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം സുപ്രീംകോടതി മല്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം ഒത്തുതീര്‍പ്പിലെത്താന്‍ ബാങ്കുകളോട് കോടതി നിര്‍ദേശിക്കുമെന്നാണ് പ്രതീക്ഷയെന്നും മല്യ പറയുന്നുണ്ട്. മല്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.

Ads by Google
TRENDING NOW