Tuesday, April 24, 2018 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 07.43 PM

കഴുത്തറുക്കുമ്പോള്‍ മനുഷ്യന്‍ പിടയുന്നത് കാണാന്‍ രസമാണ്; ഒന്‍പതുകാരനെ കൊന്ന യുവാവിന്റെ സന്ദേശം

uploads/news/2017/03/88344/murder.jpg
കൊലയാളി മാര്‍സെല്‍ ഹെസിയും കൊല്ലപ്പെട്ട ഒന്‍പതുകാരനും

ഒന്‍പത് വയസുകാരനെ കഴുത്തറുത്ത് കൊന്ന ശേഷം മരണപ്പിടച്ചില്‍ വീഡിയോയില്‍ ചിത്രീകരിച്ച 19കാരന്‍ അറസ്റ്റില്‍. മരണപ്പിടച്ചില്‍ വീഡിയോയിലാക്കി രസിച്ച ഇയാള്‍ ഇരയുടെ അന്ത്യനിമിഷങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. ജര്‍മ്മനിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 19കാരനായ മാര്‍സെല്‍ ഹെസിയാണ് ക്രൂരനായ കൊലയാളി. കഴുത്തറുക്കുമ്പോള്‍ ആളുകള്‍ പിടഞ്ഞ് മരിക്കും. അത് കാണാന്‍ നല്ല രസമാണെന്ന് ഇയാള്‍ സുഹൃത്തിന് അയച്ച ഒരു ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇയാളെ ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയെ 56 തവണ കുത്തി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് കത്തിക്കരിഞ്ഞ ഒരു മൃതദേഹം കൂടി കണ്ടെത്തി. 9 വയസുകാരനെ ക്രൂരമായി കൊല്ലുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ഇയാള്‍ ഡാര്‍ക്ക് വെബ് എന്ന വെബ്‌സൈറ്റിലും പോസ്റ്റ് ചെയ്തിരുന്നു.

uploads/news/2017/03/88344/murder1.jpg
കൊലയാളിയുടെ ഫ്ളാറ്റില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തപ്പോള്‍

ഫ്‌ളാറ്റില്‍ ഒരു മൃതദേഹം കിടപ്പുണ്ടെന്ന് ഹെസെ തന്നെയാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഫ്‌ളാറ്റ് തുറന്ന് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. പോലീസ് രാജ്യവ്യാപകമായി തെരഞ്ഞെ് കൊണ്ടിരിക്കെ ഒരു റെസ്‌റ്റോറന്റില്‍ എത്തി പോലീസ് തെരയുന്ന കൊലയാളി താനാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തപ്പോഴും ഇയാള്‍ക്ക് യാതൊരു കുറ്റബോധവുമില്ലായിരുന്നു.

Ads by Google
Friday 10 Mar 2017 07.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW