Wednesday, June 20, 2018 Last Updated 3 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 07.22 PM

സഭയില്‍ ആര്‍എസ്എസിനെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നതിനെതിരെ രാജഗോപാല്‍ പരാതി നല്‍കി

uploads/news/2017/03/88342/rss.jpg

തിരുവനന്തപുരം: നിയമസഭയില്‍ ആര്‍എസ്എസിന്റെ പേര് ദുരുപയോഗിക്കുന്നതിനെതിരെ ഒ രാജഗോപാല്‍ എംഎല്‍എ സ്പീക്കര്‍ക്ക് പരാതി നല്‍കി.

ആര്‍എസ്എസിനെതിരായി സഭയില്‍ ഉണ്ടായിട്ടുള്ള പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും രാജഗോപാല്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ഓഫിസിലെത്തി സന്ദര്‍ശിച്ചാണ് രാജഗോപാല്‍ പരാതി നല്‍കിയത്.

സഭയിലെ ചര്‍ച്ചകളുമായി ബന്ധമില്ലെങ്കിലും ആര്‍എസ്എസിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്.സഭയില്‍ പ്രാതിനിധ്യമില്ലാത്ത സംഘടനയെപ്പറ്റി അനാവശ്യമായി പരാമര്‍ശം നടത്തുന്നത് അവസാനിപ്പിക്കണമെന്നും രാജഗോപാല്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW