Wednesday, March 29, 2017 Last Updated 13 Min 19 Sec ago English Edition
Todays E paper
Friday 10 Mar 2017 06.23 PM

പാര്‍ത്ഥീവ് പട്ടേലിന്റെ 32-ാം പിറന്നാളില്‍ സെവാഗിന്റെ അപ്രതീക്ഷിത 'കുട്ടിസമ്മാനം'

uploads/news/2017/03/88338/cricket.jpg

ഇന്ത്യന്‍ ക്രിക്കറ്റ് താരം പാര്‍ത്ഥീവ് പട്ടേലിനെ തന്റെ പിറന്നാള്‍ ദിനത്തില്‍പ്പോലും സെവാഗ് വെറുതെവിട്ടില്ല. പാര്‍ത്ഥീവിനും കൊടുത്ത് ഒരുഗ്രന്‍ 'കുട്ടിസമ്മാനം' സെവാഗ് വക.

വയസ് മുപ്പത്തിരണ്ടായെങ്കിലും പാര്‍ത്ഥീവിന് കുട്ടിയുടെ മുഖമാണത്രേ. അതിനാല്‍ എത്ര വയസ് പിന്നിട്ടാലും പാര്‍ത്ഥീവിന് അണ്ടര്‍-19 ടീമില്‍ കളിക്കാനാകുമെന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. പട്ടേലിന് തന്റെ ജന്മദിനത്തില്‍ കിട്ടിയ ഈ കുട്ടിസമ്മാന ട്വീറ്റ് ഏവരെയും ചിരിപ്പിച്ചു.

ശക്തിമാന്റെ വസ്ത്രം ധരിച്ച ഒരു കുഞ്ഞുകുട്ടിയുടെ ചിത്രത്തോടെയായിരുന്നു സെവാഗിന്റെ ട്വീറ്റ്. പ്രിയപ്പെട്ട നിക്കിക്ക് എന്റെ പിറന്നാള്‍ ആശംസകള്‍. നിക്കി കുഞ്ഞുകുട്ടിയായി ജീവിതകാലം മുഴുവന്‍ അണ്ടര്‍-19 ടീമില്‍ കളിക്കട്ടെ എന്നായിരുന്നു നിക്കിയെന്ന പട്ടേലിനുള്ള സെവാഗിന്റെ സമ്മാന ട്വീറ്റ്.

Ads by Google
TRENDING NOW