Saturday, May 26, 2018 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
Friday 10 Mar 2017 05.28 PM

കെ.പി.സി.സി അധ്യക്ഷനാകാന്‍ താനില്ലെന്ന് ഉമ്മന്‍ചാണ്ടി

uploads/news/2017/03/88333/oommenchandy.jpg

തിരുവനന്തപുരം: വി.എം സുധീരന്‍ രാജിവെച്ച സാഹചര്യത്തില്‍ ഒഴിവു വന്നിട്ടുള്ള കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് താനില്ലെന്ന് ഉമ്മന്‍ചാണ്ടി. ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നയാണെന്നും താന്‍ ഒരു തീരുമാനമെടുത്താല്‍ അത് എന്നെങ്കിലും മാറ്റിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. രാജിക്കാര്യത്തെ കുറിച്ച് സുധീരന്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

സുധീരന്‍ രാജിവെച്ചു എന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുമ്പോഴാണ് അറിയുന്നത്. വീഴ്ചയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന സുധീരനെ രണ്ടു ദിവസം മുന്‍പ് അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നുവെങ്കിലും രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിരുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ സുധീരന്‍ തന്റെ കഴിവിന് അനുസരിച്ച് പ്രവര്‍ത്തിച്ചുവെന്നും അനാരോഗ്യത്തെ തുടര്‍ന്നാണ് രാജിയെന്ന് സുധീരന്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനിയുള്ള തീരുമാനങ്ങള്‍ ഹൈക്കമാന്റ് സ്വീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW