Wednesday, May 24, 2017 Last Updated 50 Min 32 Sec ago English Edition
Todays E paper
Friday 10 Mar 2017 05.15 PM

ഐപിഎല്‍: പഞ്ചാബ് കിംഗ്‌സിന് 'ഗ്ലെന്‍ മാക്‌സ്‌വെല്‍' നായകന്‍

uploads/news/2017/03/88332/ipl.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പത്താം സീസണില്‍ പഞ്ചാബ് കിംഗ്‌സിന് 'ഗ്ലെന്‍ മാക്‌സ്‌വെല്‍' നായകന്‍. ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ പഞ്ചാബ് കിംഗ്‌സ് ഇലവനെ നയിക്കുമെന്ന് ടീം മാനേജ്‌മെന്റ് ഒഫീഷ്യലാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്ത്യന്‍ താരമായ മുരളി വിജയിനെ മാറ്റിയാണ് മാക്‌സ്‌വെല്‍ നായകവേഷം അണിയുന്നത്. കഴിഞ്ഞ സീസണില്‍ ഒസീസ് താരമായ ഡേവിഡ് മില്ലറുടെ തുടരെയുള്ള പരാജയത്തോടെയാണ് നായകപദവിയിലേക്ക് മുരളി വിജയ് എത്തിയത്.

ഡെല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെയാണ് 2012 ല്‍ മാക്‌സ്‌വെല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം പഞ്ചാബ് കിംഗ്‌സ് മാക്‌സ്‌വെല്ലിനെ വാങ്ങുകയായിരുന്നു. കഴിഞ്ഞ രണ്ട് സീസണുകളിലും മാക്‌സ്‌വെല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Ads by Google
TRENDING NOW